കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന വർഗ്ഗീയ ആരോപണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷ്. മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയും ചേർന്ന് മതവും പള്ളിയും നോക്കി മാത്രമേ വോട്ട് ചെയ്യാവൂ എന്ന് പരസ്യമായി പ്രചരിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തിയാൽ മാത്രമേ കേരളത്തിൽ ബി.ജെ.പിക്ക് ശക്തിപ്പെടാൻ കഴിയൂ എന്ന് സംഘപരിവാറിന് കൃത്യമായി അറിയാമെന്നും രാഗേഷ് കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ സംസ്ഥാനത്തുടനീളം ആസൂത്രിതമായ ‘സ്ട്രേറ്റജിക് വോട്ടിങ്’ (തന്ത്രപരമായ […]









