തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിൽവർലൈനുമായി ബന്ധപ്പെട്ട കേസുകൾ അതിന്റെ സ്വഭാവം പരിഗണിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിയിൽ സമർപ്പിക്കാനും തീരുമാനമായി. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർലൈൻ പദ്ധതി ജനങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ടെന്ന് വി.ഡി. […]






