തിരുവനന്തപുരം : കേരള സര്‍വകലാശാല ആസ്ഥാനത്ത് നടന്ന സെമിനാറിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. നാല് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.
ആദര്‍ശ്, അവിനാശ്, ജയകൃഷ്ണന്‍, അനന്തു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടു.
സര്‍വകലാശാലയില്‍ നടന്ന സമരത്തില്‍ സംസ്ഥാന നേതാക്കളുള്‍പ്പെടെ 100 ലധികം പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീ അടക്കമുള്ളവര്‍ക്കെതിരെയാണ് കന്‍ന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
പൊലീസ് വലയം ഭേദിച്ച് ഗേറ്റ് കടന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാത്തതില്‍ ഗവര്‍ണര്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.