കൊച്ചി: മുനമ്പത്തേതുള്‍പ്പെടെയുള്ള വഖഫ് ഭൂമികള്‍ സംരക്ഷിക്കാന്‍ തയാറാകണണെന്ന് എറണാകുളത്ത് നടന്ന മുസ്ലിം പണ്ഡിത നേതൃയോഗം വഖഫ് ബോര്‍ഡിനോടും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വഖ്ഫ് നിയമത്തിനെതിരെ കുപ്രചാരണങ്ങള്‍ നടത്തി സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കലൂര്‍ എംഇഎസ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ മത സംഘടനാ നേതാക്കള്‍ പങ്കെടുത്തു. കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ലാ പ്രസിഡന്റ് എം ബി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം, കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡണ്ട് വി എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു.