കോഴിക്കോട്: വീട് പണിക്കിടെ രണ്ടാം നിലയില്‍ നിന്ന് കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു.വടകര ഇരിങ്ങല്‍ സ്വദേശി ജയരാജ് ആണ് മരിച്ചത്.
വടകര ചോറോട് ബുധനാഴ്ച ഉച്ചയ്‌ക്കാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ ഭിത്തി കെട്ടവെ കാല്‍ വഴുതി താഴെയുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
തട്ട് നിര്‍മ്മിച്ച് അതിന് മുകളില്‍ നിന്നായിരുന്നു ജയരാജ് പുറത്തെ ഭിത്തി തേച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് കാല്‍ വഴുതി വീണത്. ഭിത്തി തേയ്‌ക്കുന്നതിന്റെ തൊട്ടു താഴെ ആയിരുന്നു കിണര്‍.
മറ്റ് തൊഴിലാളികള്‍ വിവരം അറിയിച്ച പ്രകാരം വടകര അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി കിണറ്റില്‍ നിന്ന് ജയരാജിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.