സിനിമ ‑സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. അവര്‍ക്ക് 81 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ 1.20 ഓടെ ഷൊര്‍ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് നാലു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ക്കാരം വൈകിട്ട് നാലുമണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.
200-ഓളം സിനിമകളിലും 25-ഓളം സീരിയലുകളിലും വേഷമിട്ടു. നാടകരംഗത്തുനിന്നാണ് ചലച്ചിത്ര രംഗത്തെത്തിയത്. ഭര്‍ത്താവ് ഗണേഷും നാടക-ചലച്ചിത്ര നടനായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ചുകാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
1976‑ല്‍ പുറത്തുവന്ന മണിമുഴക്കം ആണ് ആദ്യ ചിത്രം. കലാഭവന്‍ മണി നായകനായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, മീശമാധവന്‍, നന്ദനം, അമ്മക്കിളിക്കൂട്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു