പത്തനംതിട്ട: പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു. നിലയ്‌ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ( 24) ആണ് മരിച്ചത്. പാര്‍ക്കിങ് ഗ്രൗണ്ട് 10ല്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് ഗോപിനാഥിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവാവ് കിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തത് അപകടത്തിന് കാരണമായത്.
ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിംഗ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. മരിച്ച ഗോപിനാഥ് തിരുവള്ളുവര്‍ വെങ്കല്‍ സ്വദേശിയാണെന്നും പോലിസ് പറഞ്ഞു. യുവാവിന്റെ മൃതദേഹം നിലയ്‌ക്കിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.