കൊച്ചി: മരിച്ചിട്ടും ഡോ. സി.ജെ.റോയിയെ വിടാതെ സമൂഹമാധ്യമങ്ങളിലൂടെ വേട്ടയാടുകയാണെന്നു കോൺഫിഡന്റ് ഗ്രൂപ്പ്. തങ്ങളുടെ പക്കൽ കള്ളപ്പണമോ ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല, കമ്പനിയുടെ ഭാവിയെക്കുറിച്ച് ഒരാൾക്കും ആശങ്ക വേണ്ടെന്നും മുൻപു പ്രവർത്തിച്ചിരുന്ന അതേ ഊർജത്തോടെ മുന്നോട്ടു പോകുമെന്നും കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. കമ്പനിയുടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ജോസഫ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതുപോലെ കമ്പനി ചെയർമാൻ സി.ജെ. റോയി മരിച്ചുകഴിഞ്ഞപ്പോൾ ആശങ്കകൾ ഉണ്ടായത് സ്വാഭാവികമാണെന്നും ഒട്ടേറെ നിക്ഷേപകർ തങ്ങളെ വിളിച്ചിരുന്നു […]









