Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

‘സ്വകാര്യ വാഹനം വാടകയ്‌ക്ക്‌ നൽകിയാൽ 
രജിസ്‌ട്രേഷൻ റദ്ദാക്കും’; ട്രാൻസ്‌പോർട്ട്‌ കമ്മീഷണർ

by News Desk
December 20, 2024
in KERALA
‘സ്വകാര്യ വാഹനം വാടകയ്‌ക്ക്‌ നൽകിയാൽ 
രജിസ്‌ട്രേഷൻ റദ്ദാക്കും’; ട്രാൻസ്‌പോർട്ട്‌ കമ്മീഷണർ

 

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്‌ക്ക് നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അനധികൃതമായി വാടകയ്‌ക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

വാഹന ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെതന്നെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും തെറ്റില്ല. എന്നാൽ സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നൽകുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം റെയിൽവേ സ്റ്റേഷൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്യുന്നതും പത്രമാധ്യമങ്ങൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി വാഹനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്‌ക്ക് നൽകുന്നതും മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്.

എട്ട് സീറ്റിൽ കൂടുതൽ ഘടപ്പിച്ച് വാഹനങ്ങൾ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണ് എന്ന് സത്യവാങ്മൂലം വാഹന ഉടമ നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്തു നൽകിയിട്ടുള്ളത്. ഇത്തരം വാഹനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടു നൽകുന്നത് എന്താവശ്യത്തിനായാലും നിയമവിരുദ്ധമാണ്.

സ്വകാര്യ വാഹനങ്ങൾ വാടകയ്‌ക്ക് നൽകാൻ നിയമം അനുവദിക്കുന്നില്ല ( rent a car). എന്നാൽ മോട്ടോർ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ് (Rent a Cab ) എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങൾ വാടകയ്‌ക്ക് നൽകാൻ അനുമതിയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാടകയ്‌ക്ക് നൽകുന്നതിനായി ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ 50 ൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങളും ( motor Cab ) മറ്റ് അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്.

അതുപോലെ മോട്ടോർസൈക്കിളുകൾ വാടകയ്‌ക്ക് നൽകുന്നതിനായി റെന്‍റ് എ മോട്ടോർസൈക്കിൾ എന്ന സ്കീം പ്രകാരമുള്ള ലൈസൻസും നിയമപ്രകാരം അനുവദനീയമാണ് . റെന്റ് എ മോട്ടോർസൈക്കിൾ സ്കീമിൽ ലൈസൻസിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച് മോട്ടോർസൈക്കിളുകൾ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇത്തരം വാഹനങ്ങളിൽ കറുത്ത പ്രതലത്തിൽ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്കീമിൽ ഉൾപ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തിൽ കറുത്ത അക്ഷരത്തിൽ ആണ് പ്രദർശിപ്പിക്കുന്നത്.

ഇത്തരം നിയമപരമായ സംവിധാനങ്ങളില്‍ കൂടി അനുവദനീയമായി വാടകയ്‌ക്ക് നല്‍കുന്ന വാഹനങ്ങള്‍ വാഹനത്തിന്റെ ക്ഷമത ഉറപ്പുവരുത്തുന്നതിനായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്, വാടകയ്‌ക്ക് വാഹനം ഉപയോഗിക്കുന്നവരുടെ സംരക്ഷണത്തിന് കൂടി കവര്‍ ചെയ്യപ്പെട്ടിട്ടുള്ള ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടായിരിക്കും.
ഇപ്രകാരം യാന്ത്രിക ക്ഷമത പരിശോധിച്ചുറപ്പാക്കിയ വാഹനങ്ങള്‍ ആണ് പൊതുജനങ്ങളുടെ ഉപയോഗത്തിനായി വാടകയ്‌ക്ക് നല്‍കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. പൊതുജനങ്ങളുടെ സുരക്ഷയെയും സംരക്ഷണത്തെയും കരുതിയാണ് ഇത്തരത്തില്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്.

സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്‌ക്ക് കൊടുക്കുന്നത് സംബന്ധിച്ച് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പരാതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വാഹനങ്ങളെപ്പറ്റി അന്വേഷിച്ച് ദുരുപയോഗം തെളിഞ്ഞാല്‍ കര്‍ശന നടപടികള്‍ വാഹന ഉടമയ്‌ക്കെതിരെ സ്വീകരിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

ShareSendTweet

Related Posts

വേടനു-പിന്നാലെ-പുലിപ്പല്ല്-കൊണ്ട്-പുലിവാല്-പിടിക്കാൻ-സുരേഷ്-​ഗോപിയും!!-മന്ത്രി-ധരിച്ച-മാല-ഹാജരാക്കാൻ-വനംവകുപ്പ്-നോട്ടീസ്-നൽകും,-ദൃശ്യങ്ങൾ-സഹിതം-പരാതി-നൽകിയത്-യൂത്ത്-കോൺ​ഗ്രസ്-നേതാവ്
KERALA

വേടനു പിന്നാലെ പുലിപ്പല്ല് കൊണ്ട് പുലിവാല് പിടിക്കാൻ സുരേഷ് ​ഗോപിയും!! മന്ത്രി ധരിച്ച മാല ഹാജരാക്കാൻ വനംവകുപ്പ് നോട്ടീസ് നൽകും, ദൃശ്യങ്ങൾ സഹിതം പരാതി നൽകിയത് യൂത്ത് കോൺ​ഗ്രസ് നേതാവ്

July 7, 2025
സർക്കാർ-ആശുപത്രികളിൽ-നടന്ന്-പോകുന്നവർ-മൂക്കിൽ-പഞ്ഞിവെച്ച്-തിരിച്ചെത്തുന്ന-സ്ഥിതി!!-പാവങ്ങൾക്കും-അമേരിക്കയിൽ-പോയി-ചികിൽസിക്കാൻ-കഴിയില്ലാലോ.!!-സാധാരണക്കാർ-പണം-ഉണ്ടാക്കി-കൊണ്ടുവന്നിട്ട്-വേണം-മരുന്ന്-വാങ്ങാൻ…-രമേശ്-ചെന്നിത്തല
KERALA

സർക്കാർ ആശുപത്രികളിൽ നടന്ന് പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചെത്തുന്ന സ്ഥിതി..!! പാവങ്ങൾക്കും അമേരിക്കയിൽ പോയി ചികിൽസിക്കാൻ കഴിയില്ലാലോ..!! സാധാരണക്കാർ പണം ഉണ്ടാക്കി കൊണ്ടുവന്നിട്ട് വേണം മരുന്ന് വാങ്ങാൻ… രമേശ് ചെന്നിത്തല

July 7, 2025
ലഹരി-വിരുദ്ധ-പ്രവർത്തനങ്ങളുടെ-മുന്നണി-പോരാളി,-കഴിഞ്ഞ-ദിവസം-വളപട്ടണത്ത്-സംഘടിപ്പിച്ച-ലഹരിവിരുദ്ധ-റാലിയുടെ-സംഘാടകരിൽ-ഒരാൾ,-കാറിൽ-രഹസ്യ-അറയുണ്ടാക്കി-എംഡിഎംഎ-കടത്തിയ-സിപിഎം-നേതാവ്-അറസ്റ്റിൽ
KERALA

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

July 7, 2025
കിണറ്റിൽ-വീണ്-മരിച്ചെന്ന്-കരുതി…,-പുറത്തെടുക്കുന്നതിനിടെ-കൺപോളയിൽ-ഇളക്കം;-വയോധികയ്ക്ക്-അദ്ഭുത-രക്ഷ
KERALA

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി…, പുറത്തെടുക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

July 7, 2025
‘കേരളം-മിഷൻ-2025’-;-അമിത്ഷാ-12ന്-പ്രഖ്യാപിക്കും,-കേരളത്തിലെ-10,000-വാർഡുകളിൽ-ജയം-ലക്ഷ്യം
KERALA

‘കേരളം മിഷൻ 2025’ ; അമിത്ഷാ 12ന് പ്രഖ്യാപിക്കും, കേരളത്തിലെ 10,000 വാർഡുകളിൽ ജയം ലക്ഷ്യം

July 7, 2025
ഇടുക്കി-ജില്ലയിൽ-ജീപ്പ്-സവാരി,-ഓഫ്-റോഡ്-സവാരി-നിരോധനം;-കളക്ടർ-ഉത്തരവിട്ടത്-തുടരെത്തുടരെ-അപകടങ്ങളുണ്ടായതോടെ
KERALA

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരി, ഓഫ് റോഡ് സവാരി നിരോധനം; കളക്ടർ ഉത്തരവിട്ടത് തുടരെത്തുടരെ അപകടങ്ങളുണ്ടായതോടെ

July 7, 2025
Next Post
ക്രിസ്‌മസ്,-പുതുവത്സര-തിരക്ക്‌-പ്രമാണിച്ച്-അധിക-സർ‌വീസുമായി-കെഎസ്‌ആർടിസി

ക്രിസ്‌മസ്, പുതുവത്സര തിരക്ക്‌ പ്രമാണിച്ച് അധിക സർ‌വീസുമായി കെഎസ്‌ആർടിസി

പൂരം:-ആശങ്ക-അകലുന്നു

പൂരം: ആശങ്ക അകലുന്നു

കുമളിയില്‍-അഞ്ചു-വയസുകാരനെ-കൊലപ്പെടുത്താൻ-ശ്രമിച്ച-കേസ്-:-പിതാവും-രണ്ടാനമ്മയും-കുറ്റക്കാരെന്ന്-കോടതി

കുമളിയില്‍ അഞ്ചു വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പണത്തിനുവേണ്ടി രണ്ട് ഭാര്യമാരുള്ള 45 കാരന് ആറുവയസുകാരിയെ വിവാഹം ചെയ്തു നൽകി പിതാവ്, കൂട്ടിക്കൊണ്ടുപോകാൻ വരട്ടെ, കുട്ടിക്കു 9 വയസാകട്ടെയെന്ന് താലിബാൻ
  • റാഫേലിന്റെ പ്രശസ്തിയിൽ ചൈനയ്ക്കു കണ്ണുകടി!! പാക്കിസ്ഥാനെ കൂട്ടുപിടിച്ച് റഫാൽ വിൽപ്പനയ്ക്ക് തുരങ്കം വെക്കാൻ ശ്രമം, വ്യാജ പ്രചരണത്തിന് കൂട്ടുപിടിച്ചിരിക്കുന്നത് കൃത്രിമ ചിത്രങ്ങൾ, എഐ ഉള്ളടക്കങ്ങൾ, കമ്പ്യൂട്ടർ ഗെയിം ചിത്രങ്ങളെന്ന് ഫ്രാൻസ്
  • വേടനു പിന്നാലെ പുലിപ്പല്ല് കൊണ്ട് പുലിവാല് പിടിക്കാൻ സുരേഷ് ​ഗോപിയും!! മന്ത്രി ധരിച്ച മാല ഹാജരാക്കാൻ വനംവകുപ്പ് നോട്ടീസ് നൽകും, ദൃശ്യങ്ങൾ സഹിതം പരാതി നൽകിയത് യൂത്ത് കോൺ​ഗ്രസ് നേതാവ്
  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
  • കേരള സർവകലാശാല രജിസ്ട്രാറായി അനിൽ കുമാറിന് തുടരാം; ഹർജി തീർപ്പാക്കി ഹൈക്കോടതി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.