തിരുവനന്തപുരം: ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാനും രാഹുൽ അനുകൂലികളായ സൈബർ സംഘങ്ങൾക്കുമെതിരെ പരാതികളുമായി മൂന്നാമത്തെ കേസിലെ പരാതിക്കാരി. പ്രിയങ്ക ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തർ എന്നിവർക്ക് ഇമെയിൽ വഴി പരാതി അയച്ചത്. രാഹുലുമായി ബന്ധപ്പെട്ട കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ തങ്ങളെ വ്യക്തിഹത്യ ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്നു പരാതിയിൽ യുവതി ആരോപിക്കുന്നു. സൈബർ സെല്ലിനും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഇവർ പരാതി […]









