കണ്ണൂര്‍:ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ് വയോധികന്‍ മരിച്ചു.അപകടത്തില്‍ നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്.
ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പ്ലാറ്റ്‌ഫോം ഒന്നില്‍ കോച്ച് മൂന്നിന് സമീപം വെള്ളിയഴ്ച ഉച്ചയ്‌ക്ക് 2.50നാണ് അപകടം.
ഓടിക്കൂടിയ യാത്രക്കാര്‍ ഇദ്ദേഹത്തെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ നിന്ന് വലിച്ച് പുറത്തെടുത്തു. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ട്രാക്കില്‍ നിന്ന് വലിച്ച് പുറത്തെടുത്തപ്പോള്‍ തന്നെ ഒരു കാല്‍ ഏകദേശം അറ്റ നിലയിലായിരുന്നു.