തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ അന്വേഷണത്തിന്റെ ഭാഗമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഫോട്ടോയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യട്ടെ. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു പ്രാഥമിക കുറ്റപത്രം പോലും നൽകിയിട്ടില്ല. ശബരിമല സ്വർണക്കൊള്ള തെളിവ് ഇല്ലാതെ അവസാനിപ്പിക്കും. അതിനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. കേരളം സാമ്പത്തികമായി തകർന്ന് തരിപ്പണമായി. ഈ പോക്കുപോയാൽ കേരളം 5 വർഷം കൊണ്ട് വൃദ്ധസദനമാകും. ഭാവി […]









