കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്. പകുതി വിലയ്ക്ക് വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം പിരിച്ചതായി ആരോപിച്ച് പറവൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പോലീസ് വ്യാഴാഴ്ച വൈകുന്നേരം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, രണ്ട് വർഷത്തിന് ശേഷവും വാഹനമോ പണമോ തിരികെ നൽകിയില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. രാധാകൃഷ്ണനെ കൂടാതെ ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവരും കേസിൽ […]









