Friday, April 10, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

by News Desk
December 21, 2024
in KERALA
കാഞ്ഞിരപ്പള്ളി-ഇരട്ട-കൊലപാതക-കേസിൽ-പ്രതി-ജോർജ്-കുര്യന്-ഇരട്ട-ജീവപര്യന്തം

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം. കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസർ ആണ് ശിക്ഷ വിധിച്ചത്.

സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു -78) എന്നിവരെ വെടി​െവച്ചുകൊന്ന കേസിൽ കാഞ്ഞിരപ്പള്ളി കരിമ്പനാൽപടി കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ -54) കുറ്റക്കാരനാണെന്ന്​ വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച്  വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. അപ്രതീക്ഷിത പ്രകോപനത്തിന്റെ പേരിലായിരുന്നില്ല കൊലപാതകം. നേരത്തേ തന്നെ തയാറെടുപ്പുകൾ നടത്തിയാണ്​ പ്രതി എത്തിയത്​. ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ച പ്രതിയുടെ ജീവിത സാഹചര്യങ്ങളും ഉയർന്ന നിലയിലായിരുന്നു​. എന്നിട്ടും ​ക്രൂരകൊലപാതകമാണ്​ നടത്തിയത്​. ഇത്​ കണക്കിലെടുത്താൽ പ്രതിക്ക്​ മാനസാന്തരം വരാനുള്ള സാധ്യതയില്ല. പ്രതി ദയ അർഹിക്കുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ വാദിച്ചു.

സ്വത്ത് തർക്കത്തെ തുടർന്ന് 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ജോർജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തിയിരുന്നു.

76 സാക്ഷിമൊഴികൾ 278 പ്രമാണങ്ങൾ , 75 സാഹചര്യ തെളിവുകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമെന്ന് പ്രൊസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. ബാലിസ്റ്റിക് പരിശോധന റിപ്പോർട്ടും ഡിഎൻഎ റിപ്പോർട്ടും അടക്കം അന്വേഷണത്തിൽ നിർണായകമായി. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ എല്ലാവരും കൂറുമാറിയ കേസിലാണ് സുപ്രധാന വിധി.

സുപ്രീംകോടതിയടക്കം വിവിധ കോടതികളിൽ ജാമ്യഹർജികൾ നൽകിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്ന് വിചാരണ തടവുകാരനായി ഇയാൾ കോട്ടയം സബ് ജയിലിൽ കഴിഞ്ഞുവരികയാണ്. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിൽ കുറ്റപത്രം സമർപ്പിച്ചത്.

ShareSendTweet

Related Posts

ദുബായിലേക്ക്-തിരിച്ച്-പോകാനിരിക്കെ-സുഹൃത്തിനെ-സല്‍ക്കാരത്തിന്റെ-പേരില്‍-വിളിച്ചുവരുത്തി,-പിന്നാലെ-പട്ടികകൊണ്ട്-തലക്കടിച്ച്-കഴുത്ത്-ഞെരിച്ച്-കൊലപ്പെടുത്തി-42കാരന്‍
KERALA

ദുബായിലേക്ക് തിരിച്ച് പോകാനിരിക്കെ സുഹൃത്തിനെ സല്‍ക്കാരത്തിന്റെ പേരില്‍ വിളിച്ചുവരുത്തി, പിന്നാലെ പട്ടികകൊണ്ട് തലക്കടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 42കാരന്‍

April 10, 2026
വിനോദയാത്രയ്ക്കിടെ-ചിക്കമ​ഗളുരുവിൽ-നിന്നും-കാണാതായ-മലയാളി-പെൺകുട്ടി-ശ്രീനന്ദയെ-കണ്ടെത്താനായില്ല;-ഇന്നും-തെരച്ചിൽ;-ആരെങ്കിലും-കുട്ടിയെ-ലക്ഷ്യം-വെച്ചിരുന്നോ-എന്നതിലേയ്ക്കും-അന്വേഷണം
KERALA

വിനോദയാത്രയ്ക്കിടെ ചിക്കമ​ഗളുരുവിൽ നിന്നും കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയെ കണ്ടെത്താനായില്ല; ഇന്നും തെരച്ചിൽ; ആരെങ്കിലും കുട്ടിയെ ലക്ഷ്യം വെച്ചിരുന്നോ എന്നതിലേയ്ക്കും അന്വേഷണം

April 10, 2026
സംസ്ഥാനത്തെ-ഉയർന്ന-പോളിം​ഗ്-എന്തിന്റെ-സൂചന?-ആര്-വാഴും,ആരൊക്കെ-വീഴും?-നെഞ്ചിടിപ്പോടെ-മുന്നണികൾ
KERALA

സംസ്ഥാനത്തെ ഉയർന്ന പോളിം​ഗ് എന്തിന്റെ സൂചന? ആര് വാഴും,ആരൊക്കെ വീഴും? നെഞ്ചിടിപ്പോടെ മുന്നണികൾ

April 10, 2026
ജനങ്ങളുടെ-ഭാ​ഗം-പൂർത്തിയായി;-വിധിയറിയാൻ-ഇനി-25-നാളുകൾ;-2021-ലെ-പോളിങ്-മറികടന്ന്-കേരളം
KERALA

ജനങ്ങളുടെ ഭാ​ഗം പൂർത്തിയായി; വിധിയറിയാൻ ഇനി 25 നാളുകൾ; 2021-ലെ പോളിങ് മറികടന്ന് കേരളം

April 9, 2026
പുതുച്ചേരിയിൽ-പോളിങ്-ചാകര;-ഔസുഡു-മണ്ഡലത്തിൽ-92.04-ശതമാനം-വോട്ടർമാരും-സമ്മതിദാനാവകാശം-വിനിയോ​ഗിച്ചു;-കേരളത്തിലും-കുറവല്ല;-വൈകുന്നേരം-അഞ്ച്-മണിവരെ-75%-പോളിങ്
KERALA

പുതുച്ചേരിയിൽ പോളിങ് ചാകര; ഔസുഡു മണ്ഡലത്തിൽ 92.04 ശതമാനം വോട്ടർമാരും സമ്മതിദാനാവകാശം വിനിയോ​ഗിച്ചു; കേരളത്തിലും കുറവല്ല; വൈകുന്നേരം അഞ്ച് മണിവരെ 75% പോളിങ്

April 9, 2026
ഒമ്പതും-പന്ത്രണ്ടുംവയസുള്ള-പെണ്‍കുട്ടികളെ-ദിവസങ്ങളോളം-ക്രൂരമായി-പീഡിപ്പിച്ചു,-ദൃശ്യങ്ങള്‍-ഫോണില്‍-പകര്‍ത്തി,-38കാരന്‍-അറസ്റ്റില്‍
KERALA

ഒമ്പതും പന്ത്രണ്ടുംവയസുള്ള പെണ്‍കുട്ടികളെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി, 38കാരന്‍ അറസ്റ്റില്‍

April 9, 2026
Next Post
മിസ്-കേരള-2024:-കിരീടം-ചൂടി-മേഘ-ആന്റണി,-റണ്ണറപ്പായി-അരുന്ധതിയും-ഏയ്ഞ്ചലും

മിസ് കേരള 2024: കിരീടം ചൂടി മേഘ ആന്റണി, റണ്ണറപ്പായി അരുന്ധതിയും ഏയ്ഞ്ചലും

ക്ലാസ്-മുറിയില്‍-എഴാം-ക്ലാസുകാരിക്ക്-പാമ്പുകടിയേറ്റ-സംഭവം-:-അന്വേഷണത്തിന്-ഉത്തരവിട്ട്-വിദ്യാഭ്യാസ-മന്ത്രി

ക്ലാസ് മുറിയില്‍ എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

അമിത-വേഗത്തിൽ-എത്തിയ-ബൈക്ക്-ലോറിയിൽ-ഇടിച്ച്-കയറി-:-രണ്ട്-യുവാക്കൾക്ക്-ദാരുണാന്ത്യം

അമിത വേഗത്തിൽ എത്തിയ ബൈക്ക് ലോറിയിൽ ഇടിച്ച് കയറി : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
  • വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ തന്ത്ര പ്രധാന മേഖലയിൽ സംശയാസ്പദമായരീതിയിൽ റഷ്യൻ അന്തർവാഹിനികൾ; പിന്തുടരാൻ യു.കെ.യും നോർവേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു
  • വാക്ക് തെറ്റിച്ചാൽ ആയുധമെടുക്കും…ഓർത്തഡോക്സ് ഈസ്റ്റർ ആഘോഷിക്കാൻ യുക്രെയ്ന് റഷ്യയുടെ ‘ദയ’, സെലൻസ്കിയുടെ ആവശ്യം അം​ഗീകരിച്ചു, 32 മണിക്കൂർ വെടിനിർത്തൽ…
  • ദുബായിലേക്ക് തിരിച്ച് പോകാനിരിക്കെ സുഹൃത്തിനെ സല്‍ക്കാരത്തിന്റെ പേരില്‍ വിളിച്ചുവരുത്തി, പിന്നാലെ പട്ടികകൊണ്ട് തലക്കടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 42കാരന്‍
  • ഹോർമുസ് കടലിടുക്കിൽ ‘ഫീസ്’ ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലത്, ഇനി ഉണ്ടെങ്കിൽതന്നെ എത്രയും വേ​ഗം നിർത്തിക്കോ, ഞങ്ങൾ തമ്മിലുള്ള കരാർ അങ്ങനെയല്ല- മുന്നറിയിപ്പുമായി അമേരിക്ക!! നയതന്ത്രശ്രമങ്ങളെ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമം- റേസ അമീറി മുഗാദം, നിർണായക ചർച്ച ഇന്ന് ഇസ്ലാമബാദിൽ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.