ദില്ലി: അസം,കേരള ,കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിഎന്നിവിടങ്ങളിലെ 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയാവുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം വൈകുന്നേരം അഞ്ച് മണിവരെ വിവിധ സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ പങ്കാളിത്തത്തിൽ ശ്രദ്ധേയമായ വർധനവ് രേഖപ്പെടുത്തി. പുതുച്ചേരിയിൽ 86.4% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ, തൊട്ടുപിന്നിൽ അസമിൽ 84.4% വോട്ടെടുപ്പ് നടന്നു. കേരളത്തിൽ വൈകുന്നേരം അഞ്ച് മണിവരെ 75% പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയിലെ ഔസുഡു മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ്—92.04 ശതമാനം. കേരളത്തിൽ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ 2.71 കോടിയിലധികം […]









