കൊച്ചി: മലയാള കാവ്യസാഹിതി സമഗ്രസംഭാവനക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ക്ക് സക്ഷമ സംസ്ഥാന രക്ഷാധികാരി പ്രൊഫ. എന്‍.ആര്‍. മേനോനും(സാമൂഹികം) എഴുത്തുകാരന്‍ ഡോ. മുഞ്ഞിനാട് പത്മകുമാറും(സാഹിത്യം) അര്‍ഹരായി. 10001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം.
ജനുവരി 11, 12 തീയതികളില്‍ എറണാകുളത്ത് മലയാള കാവ്യസാഹിതി സംസ്ഥാന സമ്മേളനവേദിയില്‍ സി. രാധാകൃഷ്ണന്‍, ഡോ. ദേശമംഗലം രാമകൃഷ്ണന്‍ എന്നിവര്‍ പുരസ്‌കാരം സമര്‍പ്പിക്കും.