കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.സമരത്തിന്റെ ആദ്യ ദിവസം മുതല്‍ പിന്തുണയുമായി ഒപ്പമുണ്ട്.
ഇതില്‍ രാഷ്‌ട്രീയമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുനമ്പം സമര ഭൂമിയിലെത്തി സമരം നടത്തുന്നവരുമായി സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ബി ജെ പി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജിനൊപ്പമാണ് രാജീവ് ചന്ദ്രശേഖര്‍ മുനമ്പം സമര പന്തലില്‍ എത്തിയത്.
മുനമ്പത്ത് നടക്കുന്നത് ഇന്‍സ്റ്റിറ്റിയൂഷണലായുള്ള ഭൂമി കയ്യേറ്റമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ഏത് ശക്തി എതിര്‍ത്താലും ഒന്നും സംഭവിക്കില്ല. എല്‍ഡിഎഫോ യുഡിഎഫോ ആരുമാകട്ടെ, വഖഫ് ബില്‍ ഭേദഗതി വരും.
ഭൂമി വഖഫ് കയ്യടക്കുന്നത് ഇവിടെ മാത്രമല്ല.രാജ്യത്തെ എല്ലാ സ്ഥലത്തും നീതി ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിരാഹാര സമരം നടത്തുന്നവര്‍ രാജീവ് ചന്ദ്രശേഖറിന് പ്രശ്‌നങ്ങള്‍ കാട്ടി നിവേദനം സമര്‍പ്പിച്ചു.