ചങ്ങനാശ്ശേരി: മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനലബ്ദി അദ്ദേഹത്തിന്റെ കഴിവിനും സാധ്യതകള്‍ക്കുമുള്ള അംഗീകാരമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രസ്താവിച്ചു.
ആചാര്യന്മാരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കരമാണ് ഭാരതത്തിന്റേത്. മതേതരസ്വഭാവം പുലര്‍ത്തുന്ന ഭാരതത്തില്‍ എല്ലാ പൗരന്‍മാര്‍ക്കും തുല്യ അവകാശവും സ്ഥാനവുമുണ്ടെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി അഡ്വ. ജോര്‍ജ് കുര്യനൊപ്പം രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതിയെ സന്ദര്‍ശിച്ച് ക്രിസ്മസ്- പുതുവത്സര ആശസകള്‍ നേര്‍ന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് ഫ്രാന്‍സിസ് പാപ്പായുടെ ആശംസകള്‍ രാഷ്‌ട്രപതിയെ അറിയിച്ചു. രാഷ്‌ട്രപതി മാര്‍ കൂവക്കാടിനെയും മാര്‍ തറയിലിനെയും അനുമോദിക്കുകയും ക്രിസ്മസ് ആശംസകള്‍ നേരുകയും ചെയ്തു.