Monday, August 4, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് തൃശൂർ മെഡിക്കൽ കോളേജ്;എഴുപത്തിനാല് കാരി ജീവിതത്തിലേക്ക് തിരികെ

by News Desk
December 27, 2024
in KERALA
ഹൃദയം-തുറക്കാതെ-വാൽവ്-മാറ്റിവച്ച്-തൃശൂർ-മെഡിക്കൽ-കോളേജ്;എഴുപത്തിനാല്-കാരി-ജീവിതത്തിലേക്ക്-തിരികെ

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് തൃശൂർ മെഡിക്കൽ കോളേജ്;എഴുപത്തിനാല് കാരി ജീവിതത്തിലേക്ക് തിരികെ

തൃശൂർ :ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്‌ക്കാണ് വാൽവ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങൾ ഇല്ലാതെ വാൽവ് മാറ്റിവയ്‌ക്കുക എന്നത് രോഗികൾക്ക് വളരെയേറെ ഗുണപ്രദമാണ്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂർ മെഡിക്കൽ കോളേജിൽ ആദ്യമായിട്ടാണ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഈ ചികിത്സ ലഭ്യമാണ്.

നടക്കുമ്പോൾ കിതപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഇടയ്‌ക്കിടെ ബോധം കെട്ടുവീഴൽ എന്നീ രോഗലക്ഷണങ്ങളോട് കൂടിയാണ് 74 വയസുകാരി മെഡിക്കൽ കോളേജ് കാർഡിയോളജി ഒപിയിൽ വന്നത്. തുടർന്ന് നടത്തിയ പരിശോധനകളിൽ ഇവരുടെ ഹൃദയത്തിന്റെ അകത്തുള്ള അയോർട്ടിക് വാൽവ് വളരെ അധികം ചുരുങ്ങിയതായി കണ്ടെത്തി. ഹൃദയം ശരീരത്തിലേക്ക് ആവശ്യമുള്ള രക്തം പമ്പ് ചെയ്യുമ്പോൾ അയോർട്ടിക് വാൽവിലൂടെ വേണം കടന്നു പോവാൻ. അതിനാൽ ആ വാൽവ് ചുരുങ്ങിയാൽ ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും വേണ്ട വിധം രക്തം പമ്പ് ചെയ്ത് എത്തിക്കാനാവില്ല. നെഞ്ചും ഹൃദയവും തുറന്ന് ചുരുങ്ങിയ വാൽവ് മുറിച്ചു മാറ്റി കൃത്രിമ വാൽവ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ. ഈ രോഗിക്കും ഇപ്രകാരമുള്ള ചികിത്സ നിർദേശിച്ചെങ്കിലും പ്രായാധിക്യം, ശാരീരികാവശത എന്നിവ മൂലം അവർക്ക് അതിന് സാധിക്കുമായിരുന്നില്ല. അതിനാൽ സർജറി അല്ലാത്ത ടിഎവിആർ (TRANS CATHETER AORTIC VALVE REPLACEMENT) എന്ന ചികിത്സ രോഗിയും ബന്ധുക്കളുമായി ചർച്ച ചെയ്ത് നിശ്ചയിച്ചു.

നെഞ്ചോ, ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിലൂടെ കത്തീറ്റർ എന്ന ഒരു ട്യൂബ് കടത്തി, ഒരു ബലൂൺ ഉപയാഗിച്ച് ചുരുങ്ങിയ വാൽവ് വികസിപ്പിക്കുകയും തുടർന്ന് മറ്റൊരു കത്തീറ്റർ ട്യൂബിലൂടെ കൃത്രിമ വാൽവ് ഹൃദയത്തിലേക്ക് എത്തിച്ച് അവിടെ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ടിഎവിആർ ചികിത്സ. ചികിത്സാ സമയത് രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകാവുന്ന തരത്തിൽ രക്തധമനി പൊട്ടാനോ, ഹൃദയമിടിപ്പ് നിലച്ചു പോകാനോ, ഹൃദയത്തിലേക്കുള്ള രക്തധമനി അടഞ്ഞു പോകാനോ, കൃത്രിമ വാൽവ് ഇളകിപ്പോകാനോ സാധ്യതയുണ്ട്. അതിനാൽ ചികിത്സാ വേളയിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്.

ഈ രോഗിയുടെ അയോർട്ടിക് വാൽവ് ജന്മനാ വൈകല്യമുള്ളതും, കാൽസ്യം അടിഞ്ഞുകൂടി കട്ടിയുള്ളതുമായതിനാൽ ചികിത്സ കൂടുതൽ സങ്കീർണമായിരുന്നു. അപകട സാധ്യതകൾ ഒഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്ത ശേഷം കാർഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, കാർഡിയോളജിയിലെ ഡോക്ടർമാരായ ആന്റണി പാത്താടൻ, ബിജിലേഷ്, ഹരികൃഷ്ണ, നിതിൻ, എന്നിവരും അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ അമ്മിണികുട്ടി, അരുൺ വർഗീസ്, ആതിര, ശ്രീലക്ഷ്മി എന്നിവരും ചേർന്ന് ഈ ചികിത്സ മൂന്നു മണിക്കൂറോളം നേരമെടുത്ത് വിജയകരമായി പൂർത്തിയാക്കി. ഡോ. ഷഫീക്ക് മട്ടുമ്മലും ചികിത്സയെ സഹായിച്ചു. കാത്ത് ലാബ് ടെക്‌നീഷ്യന്മാരായ അൻസിയ, അമൃത, നഴ്സുമാരായ ബീന പൗലോസ്, രജനി, മീത്തു എന്നിവരും ഇതിൽ പങ്കെടുത്തു. വേണ്ടി വന്നാൽ ഉടനടി ശസ്ത്രക്രിയ ചെയ്യാൻ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. അഷ്‌റഫ് തയ്യാറായി കൂടെ നിന്നു. ചികിത്സയ്‌ക്ക് ശേഷം നടത്തിയ പരിശോധനകളിൽ വാൽവ് വളരെ നന്നായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. രോഗി സുഖം പ്രാപിച്ചു വരുന്നു.

ShareSendTweet

Related Posts

തൃശൂർ,-വയനാട്,-കണ്ണൂർ-ജില്ലക്കാർക്ക്-അടുത്ത-മൂന്നു-മണിക്കൂർ-നിർണായകം,-ഉരുൾപൊട്ടലിനും-മണ്ണിടിച്ചിലിനും-സാധ്യത,-രാത്രി-യാത്ര-ഒഴിവാക്കുന
KERALA

തൃശൂർ, വയനാട്, കണ്ണൂർ ജില്ലക്കാർക്ക് അടുത്ത മൂന്നു മണിക്കൂർ നിർണായകം, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, രാത്രി യാത്ര ഒഴിവാക്കുന

August 3, 2025
15-കാരിയായ-മകളുടെ-പിന്നാലെ-നടന്നു-ശല്യം-ചെയ്യൽ,-ചോദ്യം-ചെയ്ത-പിതാവിന്റെ-വീട്ടുമുറ്റത്തുകിടന്ന-ഓട്ടൊ-കത്തിച്ച്-യുവാക്കളുടെ-പ്രതികാരം,-രണ്ടു-പേർ-അറസ്റ്റിൽ
KERALA

15 കാരിയായ മകളുടെ പിന്നാലെ നടന്നു ശല്യം ചെയ്യൽ, ചോദ്യം ചെയ്ത പിതാവിന്റെ വീട്ടുമുറ്റത്തുകിടന്ന ഓട്ടൊ കത്തിച്ച് യുവാക്കളുടെ പ്രതികാരം, രണ്ടു പേർ അറസ്റ്റിൽ

August 3, 2025
സഹകരിച്ചാൽ-മാത്രം-ഭക്ഷണവും-താമസവും!!-എതിർത്തപ്പോൾ-വലിച്ചു-കാറിൽ-കയറ്റി-മറ്റൊരിടത്തേക്ക്-കൊണ്ടുപോയി-ലൈംഗികമായി-പീഡിപ്പിച്ചു,-മലയാളി-വിദ്യാർഥിനിയെ-ക്രൂരമായി-പീഡിപ്പിച്ച-പിജി.-ഉടമ-അറസ്റ്റിൽ
KERALA

സഹകരിച്ചാൽ മാത്രം ഭക്ഷണവും താമസവും!! എതിർത്തപ്പോൾ വലിച്ചു കാറിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു, മലയാളി വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ച പി.ജി. ഉടമ അറസ്റ്റിൽ

August 3, 2025
ആരോഗ്യ-വകുപ്പിന്റെ-പ്രതികാര-നടപടിക്ക്-ഡോ.-ഹാരിസിനെ-വിട്ടുകൊടുക്കില്ല!!-ബ്യൂറോക്രാറ്റിക്-ധാർഷ്ട്യങ്ങൾക്കെതിരെ-ജനങ്ങൾ-അണിനിരക്കണം-ഇന്ത്യൻ-മെഡിക്കൽ-അസോസിയേഷൻ
KERALA

ആരോഗ്യ വകുപ്പിന്റെ പ്രതികാര നടപടിക്ക് ഡോ. ഹാരിസിനെ വിട്ടുകൊടുക്കില്ല!! ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

August 3, 2025
ഒരുമിച്ച്-യാത്ര-ചെയ്യവേ-കാറിനുള്ളിൽ-യുവാക്കൾ-തമ്മിൽ-സംഘർഷം,-പരസ്പരം-വാളെടുത്ത്-വീശി-അങ്കംവെട്ട്!!-ഒടുവിൽ-കാറിനു-തീയിട്ടു,-അന്വേഷണം-ആരംഭിച്ചു
KERALA

ഒരുമിച്ച് യാത്ര ചെയ്യവേ കാറിനുള്ളിൽ യുവാക്കൾ തമ്മിൽ സംഘർഷം, പരസ്പരം വാളെടുത്ത് വീശി അങ്കംവെട്ട്!! ഒടുവിൽ കാറിനു തീയിട്ടു, അന്വേഷണം ആരംഭിച്ചു

August 3, 2025
സർവകലാശാലയുടെ-ഭരണപരമായ-കാര്യങ്ങളിൽ-ഇടപെടാൻ-സിൻഡിക്കേറ്റ്-അംഗങ്ങൾക്കു-അധികാരമില്ല-മിനി-കാപ്പൻറെ-സർക്കുലർ
KERALA

സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സിൻഡിക്കേറ്റ് അംഗങ്ങൾക്കു അധികാരമില്ല- മിനി കാപ്പൻറെ സർക്കുലർ

August 3, 2025
Next Post
ബോട്ടില്‍-നിന്നും-വേമ്പനാട്ട്-കായലില്‍-ചാടിയ-ആളുടെ-മൃതദേഹം-കണ്ടെത്തി

ബോട്ടില്‍ നിന്നും വേമ്പനാട്ട് കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ബി എം കെ അനുശോചിച്ചു.

എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ബി എം കെ അനുശോചിച്ചു.

തിരുവനന്തപുരത്ത്-ദമ്പതിമാര്‍-സഞ്ചരിച്ചിരുന്ന-കാറിന്-തീ-പിടിച്ചു

തിരുവനന്തപുരത്ത് ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ഓഗസ്റ്റ് 4: ഇന്നത്തെ രാശിഫലം അറിയാം
  • അടൂർ ​ഗോപാലകൃഷ്ണ​നെതിരെ രൂക്ഷ​ വിമർശനവുമായി മന്ത്രി ആർ.ബിന്ദു
  • കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്
  • തൃശൂർ, വയനാട്, കണ്ണൂർ ജില്ലക്കാർക്ക് അടുത്ത മൂന്നു മണിക്കൂർ നിർണായകം, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, രാത്രി യാത്ര ഒഴിവാക്കുന
  • റഷ്യയിലെ എണ്ണസംഭരണശാല ലക്ഷ്യമിട്ട് യുക്രൈൻ; ഡ്രോൺ ആക്രമണത്തിൽ വൻ തീപിടിത്തം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.