കോട്ടയം: ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പേരില്‍ കൂട്ടായ്മയുണ്ടാക്കി ചില വ്യക്തികള്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി സംസ്ഥാന പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പേരില്‍ അസോസിയേഷന്‍ രൂപീകരിച്ച് പണപ്പിരിവ് നടത്തുന്നത് അത്യന്തം ഗൗരവമുളള വിഷയമാണ്. ഇത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ നടത്തുന്ന പണപ്പിരിവല്ല.