തിരുവനന്തപുരം: എറണാകുളം പറവൂരില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തിരുവനന്തപുരത്ത് കണ്ടെത്തി. വര്‍ക്കലയിലാണ് കുട്ടികളെ കണ്ടത്തിയത്.
ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെര്‍ച്ച് ഡ്രൈവിലാണ് കുട്ടികളെ കണ്ടത്തിയത്. പതിനാല് വയസുളള ആണ്‍കുട്ടിയെയും15 വയസുള്ള പെണ്‍കുട്ടിയെയും കഴിഞ്ഞ മാസം 28 ാം തിയതിയാണ് കൊച്ചിയില്‍ നിന്നും കാണാതായത്.
ഇവരെ കണ്ടെത്താനായി എറണാകുളത്ത് പൊലീസ് അന്വേഷണം നടക്കവെയാണ് സി ഡബ്ല്യു സിയുടെ നേതൃത്വത്തിലെ സെര്‍ച്ച് ഡ്രൈവിനിടെ കുട്ടികളെ കണ്ടെത്തിയത്.നിലവില്‍ കുട്ടികള്‍ പൂജപ്പുരയിലെ സി ഡബ്ല്യു സി ഓഫീസിലാണുളളത്.