തിരുവന്തപുരം:പാറശാലയില്‍ കാര്‍ കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.ഇവരെ പാറശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് മറിയുകയായിരുന്നു. മരിച്ച പ്രദീപിനെ കൂടാതെ അയിര സ്വദേശികളായ സഞ്ജു, സജീവ്,സജു, ചിക്കു എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.
അപകടം നടന്ന ഉടനെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പ്രദീപിന്റെ ജീവന്‍ രക്ഷിക്കാനായില്ല.