പത്തനംതിട്ട:മകരവിളക്ക് തീര്‍ത്ഥാടനം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസം ടിപ്പര്‍ ലോറികളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍.ജനുവരി 13 മുതല്‍ 15 വരെയാണ് എല്ലാതരം ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജില്ലയില്‍ നിരോധിച്ചത്.
ജില്ലാ കളക്ടര്‍ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ശബരിമലയിലെ തിരക്ക് പരിഗണിച്ചാണ് ടിപ്പറുകളുടെ ഗതാഗതം നിരോധിച്ചത്.
ജില്ലയില്‍ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷയ്‌ക്കായാണ് നിയന്ത്രണമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.