തിരുവനന്തപുരം: ദേശാഭിമാനി ലേഖകനും ജനയുഗം വനിതാ സബ് എഡിറ്ററും തമ്മിലുള്ള അവിഹിതത്തില്‍ സ്ഥാപനങ്ങള്‍ നടപടിയെടുത്തു. ജനയുഗം മാനേജ്‌മെന്റ് വനിതാ സബ് എഡിറ്ററെ പിരിച്ചു വിട്ടു.
ദേശാഭിമാനി ലേഖകനെ സ്ഥലം മാറ്റി തടി രക്ഷിച്ചു.
ഇരുവരും വിവാഹിതരായതിനാല്‍ അവിഹിതം കുടുംബങ്ങളില്‍ പ്രശ്‌നമായി മാറി. ജനയുഗത്തിലെ ഫോട്ടോഗ്രാഫര്‍ക്ക് അവിഹിതം വെളിപ്പെടുത്തിയ മൊബൈല്‍ ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചതോടെ ജനയുഗത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങളായി.സ്ഥാപനത്തിനു ദൃഷ്‌പേരുണ്ടാക്കി എന്നാരോപിച്ച് സബ് എഡിറ്ററെ പിരിച്ചു വിട്ടു.
സഹപ്രവര്‍ത്തകയുടെ കുടുംബം കലക്കിയ ദേശാഭിമാനി ലേഖകനെതിരെ തല്ലുമെന്ന ഭീഷണിയുമായി സഹപ്രവര്‍ത്തകര്‍ ദേശാഭിമാനി മാനേജ്‌മെന്റിനു പരാതി നല്‍കി. തുടര്‍ന്നാണ് നടപടി.
സഹപ്രവര്‍ത്തകനുമായി തല്ലുണ്ടാക്കിയതിന്റെ പേരില്‍ നേരത്തെ നടപടി നേരിട്ട് ആളാണ് സി പി എം പ്രാദേശിക നേതാവിന്റെ മകനായ ലേഖകന്‍.