ന്യൂദല്‍ഹി::ഡോ. വി നാരായണനെ ഐ എസ് ആര്‍ ഒയുടെ പുതിയ ചെയര്‍മാനായി നിയമിച്ചു. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയാണ്.
എല്‍പിഎസ്‌സി മേധാവിയായി പ്രവര്‍ത്തിച്ച് വരവെയാണ് നിയമനം. ഗഗന്‍യാന്‍ ഉള്‍പ്പെടെ നിര്‍ണായക ഉദ്യമങ്ങള്‍ക്ക് ഐ എസ് ആര്‍ ഒ തയാറെടുക്കെയാണ് ഡോ. വി നാരായണനെ ചെയര്‍മാനായി നിയമിച്ചത്.
മലയാളിയായ ഡോ എസ് സോമനാഥ് സ്ഥാനമൊഴിയുന്നതിനാലാണ് ഡോ. നാരായണന്റെ നിയമനം. വലിയ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദിയെന്നും വി. നാരായണന്‍ പ്രതികരിച്ചു.