Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കേരളത്തില്‍ 2 ദിവസം താപനില ഉയരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം

by News Desk
January 11, 2025
in KERALA
കേരളത്തില്‍-2-ദിവസം-താപനില-ഉയരാന്‍-സാധ്യത,-ജാഗ്രതാ-നിര്‍ദേശം

കേരളത്തില്‍ 2 ദിവസം താപനില ഉയരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : കേരളത്തില്‍ അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് ഡിഗ്രി മുതല്‍ മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഉയര്‍ന്ന ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്‌ക്കും സാധ്യത.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സൂര്യാഘാതം ഏല്‍ക്കാതെ സൂക്ഷിക്കണം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

നിര്‍ദേശങ്ങള്‍

പകല്‍ 11 മണി മുതല്‍ ഉച്ച തിരിഞ്ഞ 3 മണി വരെ ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയം ഒഴിവാക്കണം. അയഞ്ഞ, ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലത്.

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഒ ആര്‍ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനും സാധ്യതയുണ്ട്. ഫയര്‍ ഓഡിറ്റ് നടത്തുകയും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം.കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം ഏര്‍പ്പെടുത്തുകയോ വേണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മണി മുതല്‍ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.

അംഗന്‍വാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തില്‍ സംവിധാനം അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ഒരുക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയുംവേണം. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് നന്ന്.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരണം.വെള്ളം കയ്യില്‍ കരുതണം.നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റ് വളര്‍ത്ത് മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണം.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും വേണം.

ShareSendTweet

Related Posts

ലഹരി-വിരുദ്ധ-പ്രവർത്തനങ്ങളുടെ-മുന്നണി-പോരാളി,-കഴിഞ്ഞ-ദിവസം-വളപട്ടണത്ത്-സംഘടിപ്പിച്ച-ലഹരിവിരുദ്ധ-റാലിയുടെ-സംഘാടകരിൽ-ഒരാൾ,-കാറിൽ-രഹസ്യ-അറയുണ്ടാക്കി-എംഡിഎംഎ-കടത്തിയ-സിപിഎം-നേതാവ്-അറസ്റ്റിൽ
KERALA

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

July 7, 2025
കിണറ്റിൽ-വീണ്-മരിച്ചെന്ന്-കരുതി…,-പുറത്തെടുക്കുന്നതിനിടെ-കൺപോളയിൽ-ഇളക്കം;-വയോധികയ്ക്ക്-അദ്ഭുത-രക്ഷ
KERALA

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി…, പുറത്തെടുക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

July 7, 2025
‘കേരളം-മിഷൻ-2025’-;-അമിത്ഷാ-12ന്-പ്രഖ്യാപിക്കും,-കേരളത്തിലെ-10,000-വാർഡുകളിൽ-ജയം-ലക്ഷ്യം
KERALA

‘കേരളം മിഷൻ 2025’ ; അമിത്ഷാ 12ന് പ്രഖ്യാപിക്കും, കേരളത്തിലെ 10,000 വാർഡുകളിൽ ജയം ലക്ഷ്യം

July 7, 2025
ഇടുക്കി-ജില്ലയിൽ-ജീപ്പ്-സവാരി,-ഓഫ്-റോഡ്-സവാരി-നിരോധനം;-കളക്ടർ-ഉത്തരവിട്ടത്-തുടരെത്തുടരെ-അപകടങ്ങളുണ്ടായതോടെ
KERALA

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരി, ഓഫ് റോഡ് സവാരി നിരോധനം; കളക്ടർ ഉത്തരവിട്ടത് തുടരെത്തുടരെ അപകടങ്ങളുണ്ടായതോടെ

July 7, 2025
സുന്നത്ത്-കർമത്തിനായി-അനസ്തേഷ്യ,-പിന്നാലെ-പിഞ്ചുകുഞ്ഞിന്‍റെ-മരണം;-കോഴിക്കോട്-മെഡിക്കൽ-കോളജിൽ-ഇന്ന്-പോസ്റ്റുമോർട്ടം
KERALA

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം

July 7, 2025
ഉപരാഷ്ട്രപതി-ഇന്ന്-ഗുരുവായൂരിൽ;-വിവാഹത്തിനും-ചോറൂണിനും-ക്ഷേത്ര-ദർശനത്തിനും-രാവിലെ-8-മുതൽ-10-വരെ-നിയന്ത്രണം
KERALA

ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം

July 7, 2025
Next Post
നിയമസഭ-പുസ്തകോത്സവത്തില്‍-ജനം-ടിവിയുടെ-നൃത്ത-സംഗീത-മാമാങ്കത്തിന്-വന്‍-ജനപങ്കാളിത്തം

നിയമസഭ പുസ്തകോത്സവത്തില്‍ ജനം ടിവിയുടെ നൃത്ത സംഗീത മാമാങ്കത്തിന് വന്‍ ജനപങ്കാളിത്തം

‘കാന്താ-ഞാനും-വരാം’…പാടി-കിച്ച-സുദീപ്;-കന്നഡയില്‍-ഹിറ്റായി-തൃശൂര്‍-പൂരം-പാട്ട്

‘കാന്താ ഞാനും വരാം’…പാടി കിച്ച സുദീപ്; കന്നഡയില്‍ ഹിറ്റായി തൃശൂര്‍ പൂരം പാട്ട്

സി-എം-ആര്‍-എല്‍-നടത്തിയത്-185-കോടിയുടെ-അഴിമതിയെന്ന്-കേന്ദ്രം,-രാഷ്ടീയക്കാര്‍ക്ക്-കോടികള്‍-നല്‍കി,-എക്‌സാലോജികിന്-നല്‍കിയത്-1.72-കോടി

സി എം ആര്‍ എല്‍ നടത്തിയത് 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം, രാഷ്ടീയക്കാര്‍ക്ക് കോടികള്‍ നല്‍കി, എക്‌സാലോജികിന് നല്‍കിയത് 1.72 കോടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
  • കേരള സർവകലാശാല രജിസ്ട്രാറായി അനിൽ കുമാറിന് തുടരാം; ഹർജി തീർപ്പാക്കി ഹൈക്കോടതി
  • ടിഎസ് ഐസിഇടി 2025 ഫലം ഇന്ന് പ്രഖ്യാപിക്കും
  • നന്നായി ആസ്വദിച്ചോളു, പക്ഷെ കാര്യമില്ല, അമേരിക്കയിൽ ഇതുവരെ മൂന്നാം കക്ഷി വിജയിച്ച ചരിത്രമില്ല!! കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു, – ട്രംപ്
  • ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.