കോഴിക്കോട് : ലോകമൊട്ടാകെ ആരാധകരുളള കാല്‍പന്തുകളിയുടെ മിശിഹ എന്നറിയപ്പെടുന്ന അര്‍ജന്റീന താരം ലയണല്‍ മെസി കേരളത്തിലെത്തുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 25ന് താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി അബ്ദുറഹമാന്‍ അറിയിച്ചു.
നവംബര്‍ രണ്ട് വരെ മെസി കേരളത്തിലുണ്ടാകും. ഒരാഴ്ചയ്‌ക്കിടെ രണ്ട് സൗഹൃദമത്സരങ്ങളിലും അര്‍ജന്റീന ടീം കളിക്കും.
ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. ഇരുപത് മിനിട്ടോളം ആരാധകരുമായി പൊതുവേദിയില്‍ സംവദിക്കാനാണ് തീരുമാനം.
കേരളത്തിലെ അര്‍ജന്റീന ആരാധകരെ കുറിച്ച് അറിഞ്ഞ് ഇവിടെ കളിക്കാന്‍ നേരത്തേ അര്‍ജന്റീന ഫുടബാള്‍ ഭാരവാഹികള്‍ താതപര്യം പ്രകടിപ്പിച്ചിരുന്നു.