കോഴിക്കോട് ഗ്രീൻ കെയർ മിഷൻ കീർത്തി പുരസ്കാരം അവാർഡ് പ്രഖ്യാപനം ജൂറി ചെയർമാൻ മജീദ് പുളിക്കൽ നിർവഹിക്കുന്നു. ജൂറി അംഗങ്ങളായ സതീഷ് മാപ്‌സ് ഗ്ലോബൽ,എം. പി. ഹംസ, മജീദ് മാസ്റ്റർ ഗ്രീൻ കെയർ മിഷൻ ചെയർമാൻ കെ ടി.എ. നാസർ എന്നിവർ സമീപം
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ കെയർ മിഷൻ ഈ വർഷത്തെ പ്രവാസി കൂട്ടായ്മക്കുള്ള കീർത്തി പുരസ്കാരം അവാർഡ് പ്രഖ്യാപിച്ചു. വിവിധ ജി. സി. സി. രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി കൂട്ടായ്മകളിൽ നിന്ന് ബഹറിനിൽ പ്രവർത്തിച്ച് വരുന്ന അൽ ഇഹ്ത്തിശാദ് സോഷ്യൽ സോഷ്യൽ ഫോറം ഈ വർഷത്തെ അവാർഡിന് അർഹരായി.
യാതൊരു കീർത്തിയോ പ്രശസ്ത്തിയോ ആഗ്രഹിക്കാതെ, പ്രവാസി സമൂഹത്തിൽ നിശ്ശബ്ദമായി പ്രവർത്തിക്കുന്ന കൂട്ടായ്മകളിൽ നിന്നാണ് അൽ ഇഹ്ത്തിശാദ് സോഷ്യൽ സോഷ്യൽ ഫോറത്തെ ജൂറി തിരഞ്ഞെടുത്തത്. വളരെ ശാസ്ത്രീയവും പ്രയോഗികവുമായി കഴിഞ്ഞ 15 വർഷം പലിശ രഹിത വായ്പാ പ്രവർത്തനങ്ങളിലൂടെ ബഹാറായിനിയിലുള്ള പ്രവാസി സഹോദരങ്ങൾക്ക് സന്നിഗ്ധഘട്ടത്തിൽ കൈത്താങ്ങായി മാറുന്ന അൽ ഇഹ്ത്തിശാദ് സോഷ്യൽ സോഷ്യൽ ഫോറത്തിൻ്റെ മാതൃക മറ്റ് കൂട്ടായ്മകളിൽ നിന്ന് വ്യത്യസ്തമാണ്. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ തുച്ഛമായ വരുമാനക്കാരായ സഹോദരങ്ങളിൽ സമ്പാദ്യശീലം വളർത്തിക്കൊണ്ടു വരാനും അവരെ ചെറിയ ചെറിയ സംരംഭങ്ങൾ കണ്ടെത്തി നിക്ഷേപരാക്കാൻ പ്രോത്സാഹീപിച്ചുകൊണ്ട് ഭാവിയിൽ ഒരു വരുമാന മാർഗ്ഗത്തിനു സ്രോതസ്സ് തുറന്ന് കൊടുക്കുന്ന അൽ ഇഹ്ത്തിശാദിൻ്റെ പ്രവർത്തനത്തെയും ജൂറി വിലയിരുത്തുകയുണ്ടായി. കോഴിക്കോട് വച്ച് നടക്കുന്ന ഗ്രീൻ കെയർ മിഷൻ്റെ പൊതുപരിപാടിയിൽ വച്ച് എല്ലാ വിഭാഗങ്ങളിലും പെട്ട കീർത്തി പുരസ്കാരം അവാർഡ് ജേതാക്കളെയും സംഘടനകളെയും ആദരിക്കുന്നതായിരിക്കും.
പുരസ്കാര ജേതാക്കളെ അനുമോദിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ കെയർ മിഷൻ്റെ ഈ വർഷത്തെ പ്രവാസി കൂട്ടായ്മയ്ക്കുള്ള കീർത്തി പുരസ്കാരം അവാർഡ് നേടിയ അൽ ഇഹ്ത്തിശാദ് സോഷ്യൽ ഫോറം ഡയരക്‌ടർ ബോഡിന്റെ നേത്യത്വത്തിൽ നടന്ന ഫൗണ്ടർ മെബർമാരുടെ അനുമോദന യോഗം ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് ഉൽഘാടനം ചെയ്തു. യാതൊരു കീർത്തിയോ പ്രശസ്തിയോ ആഗ്രഹിക്കാതെ പ്രവർത്തികുന്ന അൽ ഇഹ്ത്തിശാദിന്റെ പ്രവർത്തനങ്ങളിൽ പലപ്പോഴും സംബന്ധിക്കാൻ അവസരം ലഭിച്ച വ്യക്തി എന്ന നിലയിൽ വളരെയധികം ചാരിതാർഥ്യം അനുഭവികുന്ന നിമിഷങ്ങളാണിതെന്ന് അദ്ദേഹം സദസ്സുമായി പങ്ക് വച്ചു. 15 വർഷമായി പലിശരഹിത വായ്പാ പ്രവർത്തനങ്ങളിലൂടെ ബഹ്‌റൈനിയിലുള്ള പ്രവാസി സഹോദരങ്ങൾക്കിടയിൽ നിശബ്ദ സേവനം നടത്തിയ അൽ ഇഹ്ത്തിശാദ് സോഷ്യൽ ഫോറത്തിന് അർഹതപ്പെട്ട അംഗീകാരമാണ് ലഭിച്ചതെന്ന് ആശംസയർപ്പിച്ചുകൊണ്ട് സാമൂഹിക പ്രവർത്തകൻ നൗഷാദ് മഞ്ഞപ്പാറ പറയുകയുണ്ടായി. പ്രവാസി സഹോദരങ്ങളിൽ സമ്പാദ്യശീലം വളർത്തിയെടുക്കാനും അവരെ നിക്ഷേപകരാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന അൽ ഇഹ് ത്തിശാദ് സോഷ്യൽ ഫോറത്തിന്റെ ഫൗണ്ടർ അഷ്‌റഫ് സി .എച്ചിനേയും കോ-ഫൗണ്ടർ അബുബക്കർ എൻ . കെ യേയും യഥാക്രമം ഫസലുൽ ഹഖ് , നൗഷാദ് മഞ്ഞപ്പാറ എന്നിവർ മെമെന്റേറാ നൽകി ആദരിക്കയുണ്ടായി . അബ്ദുൽ റസാഖ് ഹാജി , ഷിഹാബ് കെ ,ഷാഫി വെളിയങ്കോട് , ഹംസ എം , ഇർഫാദ് ഇബ്രാഹിം എന്നീ ഡയരക്ടർ ബോർഡ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ചെയർമാൻ കെ മുഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷം വഹിച്ചു. കൺവീനർ അഷ്‌റഫ് സി എച്ച് സ്വാഗതവും റസാഖ് ഹാജി നന്ദിയും അർപ്പിച്ചു