Wednesday, July 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കേരള ബാങ്കിന്റെ വായ്പാ വിതരണത്തിൽ വൻ കുതിച്ചുചാട്ടം:  വായ്പ 50000 കോടി രൂപ പിന്നിട്ടു

by News Desk
January 15, 2025
in KERALA
കേരള-ബാങ്കിന്റെ-വായ്പാ-വിതരണത്തിൽ-വൻ-കുതിച്ചുചാട്ടം: -വായ്പ 50000 കോടി-രൂപ-പിന്നിട്ടു

കേരള ബാങ്കിന്റെ വായ്പാ വിതരണത്തിൽ വൻ കുതിച്ചുചാട്ടം:  വായ്പ 50000 കോടി രൂപ പിന്നിട്ടു

 ഗുരുവായൂര്‍:
കേരളത്തിലെ   ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പ് 50000 കോടിയ്‌ക്ക് മുകളിൽ എത്തിയ 5 ബാങ്കുകളിൽ ഒന്നായി കേരള ബാങ്ക്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പിൽ രണ്ടാം സ്ഥാനവും കേരള ബാങ്കിനാണ്. സംസ്ഥാനത്തെ മൊത്തം ബാങ്ക് വായ്പയുടെ 8.42 ശതമാനവും  കേരള ബാങ്ക് വഴി നൽകുന്ന വായ്പകളാണെന്ന് കേരള ബാങ്ക് ആസ്ഥാനത്തു നടന്ന്  വാർത്താസമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

കേരള ബാങ്കിന്റെ വായ്പാ ബാക്കി നിൽപ്പ് ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് 50000 കോടി രൂപ പിന്നിട്ടത്. രൂപീകരണ സമയത്ത് മൊത്തം വായ്പ 37766 കോടി രൂപയായിരുന്നു. വ്യക്തികളും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് 50000 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിരിക്കുന്നത്.

മറ്റ് ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ നിന്നും സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിൽ തന്നെ വായ്പയായി വിതരണം ചെയ്ത് സംസ്ഥാന സമ്പദ് വ്യവസ്ഥയ്‌ക്ക് കൂടുതൽ കരുത്തേകുന്നു എന്നതാണ് ഈ വായ്പയുടെ പ്രത്യേകത. നിലവിൽ കേരള ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം  75 ശതമാനം ആണ്. ഇത് സംസ്ഥാനത്തെ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വായ്പാ-നിക്ഷേപ അനുപാതമാണ്.

മൊത്തം വായ്പയിൽ 25 ശതമാനം കാർഷിക മേഖലയിലും 25 ശതമാനം പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുമാണ് വിതരണം ചെയ്തിട്ടുള്ളത്. കേരളത്തിന്റെ ഗ്രാമീണ സാമ്പത്തിക മേഖലയുടെയും കാർഷിക, ചെറുകിട സംരംഭക മേഖലയുടെയും വളർച്ചയ്‌ക്കും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വായ്പകളിലൂടെ കഴിഞ്ഞിട്ടുണ്ട്. ചെറുകിട സംരംഭക മേഖലയ്‌ക്ക് മാത്രം മൊത്തം വായ്യയുടെ 12.30 ശതമാനം വായ്പ നൽകിയിട്ടുണ്ട്. 2024 ഡിസംബർ 31 വരെ 145099 വായ്പകളിലായി 6203 കോടി രൂപയാണ് ചെറുകിട സംരംഭക മേഖലയ്‌ക്ക് നൽകിയിട്ടുള്ളത്.

രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളിൽ 50000 കോടി വായ്പ ബാക്കി നിൽപ്പ് പിന്നിട്ട ആദ്യ ബാങ്ക് കേരള ബാങ്കാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്‌ട്ര സംസ്ഥാന സഹകരണ ബാങ്കിന്റെ 2024 മാർച്ച് 31 വരെയുളള  വായ്പ 33682 കോടി രൂപയാണ്. രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 30 ശതമാനവും മൊത്തം വായ്പയുടെ 19 ശതമാനവും കേരള ബാങ്കിന്റെ സംഭാവനയാണ്.

ഈ സാമ്പത്തിക വർഷം പുതിയതായി അനുവദിച്ച 16000 കോടി രൂപയുടെ വായ്പയിൽ 3000 കോടി രൂപ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കാണ് അനുവദിച്ചത്. ബാങ്ക് അനുവദിച്ച സ്വർണപണയ വായ്പയിനത്തിൽ 6024 കോടി രൂപയാണ് ബാക്കിനിൽപ്പ്. ഇതിൽ 2577 കോടി രൂപയും കാർഷിക സ്വർണ്ണപ്പണയ വായ്പ ഇനത്തിലാണ്.

നബാർഡിന്റെ ക്ലാസിഫിക്കേഷനിൽ വന്ന കുറവ് കേരള ബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രചരണം തെറ്റിച്ചുകൊണ്ട് വായ്പാ വിതരണത്തിൽ 1833 കോടിയുടെ വർദ്ധനവാണ് തൻവർഷം രേഖപ്പെടുത്തിയത്. ഇതുമൂലം പ്രമുഖ വാണിജ്യ ബാങ്കുകൾക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപയുടെ വായ്പാ ബാക്കിനിൽപ്പ് എന്ന ചരിത്ര നേട്ടം കൈവരിക്കാൻ കേരള ബാങ്കിന് കഴിഞ്ഞു.

കേരള ബാങ്കിൽ കേരള സമൂഹത്തിനുള്ള വിശ്വാസ്യത വെളിപ്പെടുത്തുന്നതരത്തിൽ നിക്ഷേപത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിക്ഷേപത്തിൽ ഈ സാമ്പത്തിക വർഷം 1600 കോടി രൂപ വർദ്ധനവുണ്ട്. വ്യക്തികൾക്കും സംഘങ്ങൾക്കും ഒരേ നിരക്കിൽ നിക്ഷേപ പലിശ ലഭിക്കുന്ന തരത്തിൽ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കുനുസൃതമായി നവംബർ മാസത്തിൽ പലിശ ഏകീകരണം നടത്തി. നിലവിൽ നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നത് കേരള ബാങ്കാണ്. മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനം പലിശ ലഭ്യമാണ്.

കർഷകരുടെ ഉന്നമനവും കാർഷിക പുരോഗതിയും ലക്ഷ്യമാക്കി കേരള ബാങ്കിന്റെ മേൽനോട്ടത്തിൽ കേരളത്തിൽ 100 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ ആരംഭിക്കുന്ന പദ്ധതിയിൽ വിവിധ ജില്ലകളിലായി 29 എഫ് പി ഒ കൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

കാർഷികാധിഷ്ഠിത വ്യവസായങ്ങളും സേവനങ്ങളും ആരംഭിക്കുന്നതിന് ഒരു ശതമാനം പലിശ നിരക്കിൽ പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾക്ക് നൽകിയ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പാ പദ്ധതികളിൽ 56 എണ്ണം പൂർത്തീകരിച്ച് കമ്മിഷൻ ചെയ്തു. 203 കോടി രൂപ ഈയിനത്തിൽ അനുവദിച്ചിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള ഐക്യത്തിലൂടെ മെച്ചപ്പെട്ട സേവനം ലക്ഷ്യമാക്കി കേരള ബാങ്കും മിൽമയും ധാരണാപത്രം ഒപ്പു വച്ചു. ക്ഷീര കർഷകർക്കായി 3 ലക്ഷം രൂപ വരെ ലഭിക്കുന്ന ക്ഷീരമിത്ര വായ്പയും,മിൽമ ഡീലർമാർക്കായി 1 ലക്ഷം രൂപ വരെ ലഭിക്കുന്ന ഫ്രാഞ്ചൈസി ക്യാഷ് ക്രെഡിറ്റ് ലോണും കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കാൻ ധാരണയായി. കേരള ബാങ്കിന്റെ 823 ശാഖകളിലൂടെയും മിൽമയുടെ കീഴിലുള്ള 10.6 ലക്ഷത്തിലധികം ക്ഷീര കർഷകർക്കും 30000 ലധികം ഡീലർമാർക്കും വായ്പ നൽകുമെന്നും മന്ത്രി അറിയിച്ചു.

കേരള ബാങ്ക്  പ്രസിഡന്റ് ഗോപി കോട്ടമുറിയ്‌ക്കൽ, മാനേജ്‌മെന്റ് ബോർഡ് ചെയർമാൻ വി. രവീന്ദ്രൻ, ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ, മാനേജ്‌മെന്റ് ബോർഡ് അംഗം ബി.പി. പിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാമും എ.ആർ. രാജേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ShareSendTweet

Related Posts

കീം-റാങ്ക്-ലിസ്റ്റ്-റദ്ദാക്കി-ഹൈക്കോടതി;-സർക്കാരിന്-തിരിച്ചടി:-അപ്പീൽ-നൽകുന്നത്-ആലോചിക്കുമെന്ന്-മന്ത്രി
KERALA

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി: അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി

July 9, 2025
പണിമുടക്കിന്-ഐക്യദാർഢ്യം:-വീട്ടിൽനിന്ന്-സിപിഎം-ജില്ലാ-കമ്മിറ്റി-ഓഫിസിലേക്ക്-നടന്ന്-മന്ത്രി-ശിവൻകുട്ടി
KERALA

പണിമുടക്കിന് ഐക്യദാർഢ്യം: വീട്ടിൽനിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടന്ന് മന്ത്രി ശിവൻകുട്ടി

July 9, 2025
ജാനകി-vs-സ്റ്റേറ്റ്-ഓഫ്-കേരള:-നിലപാട്-മയപ്പെടുത്തി-സെൻസർ-ബോർഡ്,-കോടതിരംഗത്ത്-ജാനകി-എന്ന-പേര്-മ്യൂട്ട്-ചെയ്താൽ-മതി,-വാദം-ഉച്ചക്ക്
KERALA

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള: നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്, കോടതിരംഗത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്താൽ മതി, വാദം ഉച്ചക്ക്

July 9, 2025
‘കല്ലേറ്-വന്നാൽ-തല-സൂക്ഷിക്കണ്ടേ’;-അടൂരിൽ-ഹെൽമറ്റ്-ധരിച്ച്-വാഹനമോടിച്ച്-കെഎസ്ആർടിസി-ഡ്രൈവർ
KERALA

‘കല്ലേറ് വന്നാൽ തല സൂക്ഷിക്കണ്ടേ’; അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

July 9, 2025
എന്റെ-പേരും-ബിന്ദുവെന്നാണ്,-അമ്മയെപ്പോലെ-കാണണം.!!-നവനീതിനോട്-മന്ത്രി…,-വീടിൻ്റെ-നിർമാണം-50-ദിവസത്തിനകം-പൂർത്തിയാക്കും
KERALA

എന്റെ പേരും ബിന്ദുവെന്നാണ്.., അമ്മയെപ്പോലെ കാണണം..!! നവനീതിനോട് മന്ത്രി…, വീടിൻ്റെ നിർമാണം 50 ദിവസത്തിനകം പൂർത്തിയാക്കും

July 9, 2025
കേന്ദ്ര-നയങ്ങൾക്കെതിരായ-ദേശീയ-പണിമുടക്ക്,-കൊച്ചിയിൽ-കെഎസ്ആർടിസി-തടഞ്ഞു,-അവശ്യ-സർവീസുകൾക്ക്-ഇളവ്
KERALA

കേന്ദ്ര നയങ്ങൾക്കെതിരായ ദേശീയ പണിമുടക്ക്, കൊച്ചിയിൽ കെഎസ്ആർടിസി തടഞ്ഞു, അവശ്യ സർവീസുകൾക്ക് ഇളവ്

July 9, 2025
Next Post
ഷെഫ്സ് പാലറ്റ്  ‘ട്രെയോ ഫെസ്റ്റ്’ മത്സരം ജനുവരി 17 ന്

ഷെഫ്സ് പാലറ്റ് 'ട്രെയോ ഫെസ്റ്റ്' മത്സരം ജനുവരി 17 ന്

ദാറുൽ ഈമാൻ കേരള മദ്രസ സിൽവർ ജൂബിലി: വേറിട്ട കലാ വിരുന്നിനാൽ ശ്രദ്ധേയമായി

ദാറുൽ ഈമാൻ കേരള മദ്രസ സിൽവർ ജൂബിലി: വേറിട്ട കലാ വിരുന്നിനാൽ ശ്രദ്ധേയമായി

ചരിത്രനേട്ടം: ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സംഘത്തെ സൃഷ്ടിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

ചരിത്രനേട്ടം: ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സംഘത്തെ സൃഷ്ടിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കീം റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി: അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി
  • കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
  • സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം: താലിബാൻ നേതാവിനും ചീഫ് ജസ്റ്റിസിനും‌ അറസ്റ്റ് വാറന്റ്, അസംബന്ധമെന്ന് താലിബാൻ
  • പണിമുടക്കിന് ഐക്യദാർഢ്യം: വീട്ടിൽനിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടന്ന് മന്ത്രി ശിവൻകുട്ടി
  • ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള: നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്, കോടതിരംഗത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്താൽ മതി, വാദം ഉച്ചക്ക്

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.