മനാമ: ഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോയിൽ ചീഫ് റിപ്പോർട്ടർ ആയി സേവനം ചെയ്ത ബിനീഷ് തോമസ് രണ്ടുവർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോവുന്ന വേളയിലാണ് അദ്ദേഹത്തിന് സുഹൃത്തും ,സാമൂഹിക പ്രവർത്തകനുമായ ഫസൽ ഭായ് യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ പുതുതായി നിയമിതനാകുന്ന റിപ്പോർട്ടർ ഫായിസ്, മാധ്യമം റീജിയണൽ മാനേജർ ജലീൽ, മാധ്യമം സോഷ്യൽ മീഡിയ കോഡിനേറ്റർ അമീർ, കൂടാതെ സാമൂഹ്യപ്രവർത്തകൻ ബഷീർ അമ്പലായി, ഫൈസൽ, ഫുആദ്, അജിത് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.