മനാമ : പാചക കലയിലെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഷെഫ്സ് പാലറ്റ് ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച്, നടത്തിയ ട്രയോ ഫെസ്റ്റ് വിവിധ തലത്തിലുള്ള മത്സരാർത്ഥികളുടെ ബഹുല്യം കൊണ്ട് ശ്രദ്ധേയമായി. സിഞ്ച് ഗലേയറിയ ലുലു ഹൈപ്പർമാർക്കറ്റിൽ വച്ച് നടത്തിയ കേക്ക് മാസ്റ്റർ, ഡെസ്സർട്ട് ചാമ്പ്യൻ, ലിറ്റിൽ. സ്റ്റാർ എന്നീ മത്സരങ്ങളിൽ കുട്ടികളുൾപ്പെടെ നൂറിലധികം മത്സരാത്ഥികൾ പങ്കെടുത്തു.
വൈവിധ്യമാർന്ന ഡിസൈനും രുചികളുമുള്ള കേക്കുകളും വിവിധ ഹൃഷനുകളിൽ ഉണ്ടാകിയ ഡെസ്സർട്ട്കളും പുതുമായർന്നതും മനോഹരവുമായിരുന്നു. കുട്ടികളുടെ കലാവിരുത് കപ്പ് കേക്കുകളിൽ വർണ്ണമനോഹരമായ അലങ്കാരങ്ങൾ തീർത്തു.
വിവിധ രാജ്യങ്ങളിലെ ഷെഫുമാരാൾ സമ്പന്നമായ ട്രെയോ ഫെസ്റ്റിന്റെ ജഡ്ജിങ് പാനൽ മത്സരാർത്ഥികൾക്ക് കൂടുതൽ അറിവ് പകർന്നതും സംശയ നിവാരണം നടത്തിയതും പ്രത്യേക അനുഭവമായി.
കേക്ക് മാസ്റ്റർ വിജയികൾ ജയിനി ബിജു (ഒന്നാം സ്ഥാനം ) ഹസ്ന ടി പി (രണ്ടാം സ്ഥാനം ) ഭാഗ്യ എൽവിട്ടിഗല (മൂനാം സ്ഥാനം) ലീമ ജോസഫ് (നാലാം സ്ഥാനം ) ഡെസ്സേർട്ട് ചാമ്പ്യൻസ് വിജയികൾ ജോസഫ് ജോയിൽ ബെൻസൺ (ഒന്നാം സ്ഥാനം) ആബിദ സഗീർ (രണ്ടാം സ്ഥാനം) സുലേഖ ശൗകത്തലി (മൂന്നാം സ്ഥാനം ) ലിറ്റിൽ മാസ്റ്റർ വിജയികൾ മൈസ മറിയം (ഒന്നാം സ്ഥാനം ) നുഹ നവാല്‍ ഫിറോസ് ( രണ്ടാം സ്ഥാനം ) ചെഫ്‌സ് പാലറ്റ് ലുലുവുമായി ചേർന്ന് നടത്തിയ ട്രെയോ ഫെസ്റ്റിൽ വിവിധ മേഖലയിൽപ്പെട്ട ഫുഡ് ലൗവേ ർസിന്റെയും സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രഗൽഭരുടെയും സാന്നിധ്യം ട്രെയോ ഫെസ്റ്റിനെ കൂടുതൽ തിളക്കമാർന്നതാക്കി.
ഭാവിയിൽ ചെഫ്‌സ് പാലറ്റ് കൂടുതൽ പുത്തമയാർന്ന പാചക രീതികളുൾപ്പെടുത്തികൊണ്ട് സർഗത്മതയും അഭിനിവേഷവും വളർത്തിയെടുക്കുന്നതിനായി തത്സമായ പാചക മത്സരങ്ങളും ഓൺലൈൻ മത്സരങ്ങളും,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാചക ക്ലാസ്സുകളും ലൈവ് ഷോകളും നടത്തുവാൻ സന്നദ്ധമാണ്. ഇതിനായി എല്ലാ മേഖലയിലുമുള്ള ആളുകളുടെയും സ്ഥാപനങ്ങളുടേയും സഹകരണവും സഹായവും ഉണ്ടാകണമെന്നും, ട്രെയോ ഫെസ്റ്റ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും ചെഫ്‌സ് പാലറ്റ് ഭാരവാഹികൾ പറഞ്ഞു.