മനാമ : നാൽപത്തിയഞ്ച് വർഷമായി മനാമ സെൻട്രൽ മാർക്കറ്റിൽ അൽ ഖാദീം ട്രെഡിങ് ൽ ജോലിക്കാരൻ ആയിരുന്ന കോട്ടയം ചങ്ങനാശ്ശേരി കുന്നുംപുറം, മണിമുറി തെക്കേക്കരതോമസ് സെബാസ്റ്റ്യൻ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. പ്രവാസം ആരംഭിച്ചത് മുതൽ ഒരേ കമ്പനിയിൽ ആണ് പരേതൻജോലി ചെയ്തിരുന്നത്. ഭാര്യ അന്നമ്മ പി ചാക്കോ സൽമാനിയ ഹോസ്പിറ്റലിലെ മുൻ സ്റ്റാഫ് നേഴ്‌സ് ആയിരുന്നു. മക്കൾ :ഡോ. അലന്റീന ആൻ തോമസ്, അതുല്യ ആൻ തോമസ് എന്നിവർ. ശവസംസ്കാരം വ്യാഴാഴ്ച്ച ഉച്ചക്ക് 2മണിക്ക്, സെന്റ്. സേവ്യെഴ്സ് ഫെറോന പള്ളി, തൃക്കൊടിത്താനത്തു വച്ച് നടക്കും.