ബഹ്‌റൈൻ മലയാളി കുടുംബം (ബി എം കെ)യുടെ ആഭിമുഖ്യത്തിൽ,”നിലാ-2025″,പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.ജനുവരി 31 ന്,സെഗായയിലുള്ള, KCA ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ, _*പ്രശസ്ത പിന്നണി ഗായിക, ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ദുർഗ വിശ്വനാഥ് വിശിഷ്ട്ടാഥിതിയായി സംഗീത നിശ അവതരിപ്പിക്കുവാൻ എത്തും.
ചടങ്ങിൽ, ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ പരിഗണിച്ച്,”BMK Peace Messenger Award-2025″ അവാർഡ് നൽകി, സാമൂഹിക പ്രവർത്തകൻ, Dr: സലാം മമ്പാട്ടുമൂലയെ ആദരിക്കും.
തുടർന്ന് “സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘം” അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും, ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികളും ആഘോഷങ്ങങ്ങൾക്ക് മിഴിവേകും.
ചടങ്ങിനോട് അനുബന്ധിച്ച് കിംസ് ഹോസ്പിറ്റൽ,ഉം അൽ ഹസം,BMK യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന, സൗജന്യ വൈദ്യ പരിശോധന ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്.
മുഹമ്മദ് മുനീർ, പ്രദീപ് പ്രതാപൻ, രാജേഷ് രാജ്, ആനന്ദ് വേണുഗോപാൽ നായർ, നിഖിൽ, ഇക്ബാൽ കെ പരീത് എന്നിവരുടെ നേതൃത്വത്തിൽ, BMK എക്സിക്യൂട്ടീവ് കമ്മിറ്റി, പരിപാടികൾക്ക് നേതൃത്വം നൽകുന്നുവെന്ന്, “ബഹ്‌റൈൻ മലയാളി കുടുംബത്തിനായി
BMK മുഖ്യ രക്ഷാധികാരി:
ബിനോയ് മൂത്താട്ട്
പ്രസിഡന്റ്:- ധന്യ സുരേഷ്,
ഉപദേശക സമിതി അംഗം:
അബ്ദുൽ റെഹ്മാൻ കാസർഗോഡ്
വൈസ് പ്രസിഡന്റ് ബാബു MK,
സെക്രട്ടറി :-പ്രജിത് പീതാമ്പരൻ
ട്രെഷർ:- ലിതുൻ കുമാർ
എന്റർടൈൻമെന്റ് സെക്രട്ടറി : MSP നായർ
എന്നിവർ അറിയിച്ചു.