മനാമ: “ബി.കെ.എസ് ഹാർമണി 2025” എന്ന വലിയ സാംസ്കാരിക സംഗമം 2025 ആഗസ്റ്റ് 16-ന് വൈകിട്ട് 5 മണിമുതൽ രാത്രി 11 മണിവരെ, കണ്ണൂരിൽ സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
പരിപാടിയുമായി ബന്ധപ്പെട്ട് ഒരു യോഗം 2025 ഏപ്രിൽ 16-ന് രാത്രി 8 മണിക്ക്, സമാജം ഹാളിൽ നടത്തപ്പെടുന്നതായും സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി, എല്ലാ മലയാളീ സംഘടന ഭരവാഹികളെയും അംഗങ്ങളെയും അവരുടെ സുഹൃത്തുക്കളെയും , യോഗത്തിൽ സാന്നിധ്യമാകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.









