സ്കൂളിൽ കയറ്റേണ്ടന്നു പറഞ്ഞത് മാനേജ്മെന്റ്, ആജ്ഞ അനുസരിച്ച സുരക്ഷാ ജീവനക്കാരന്റെ പണി കളഞ്ഞ് സ്കൂൾ മാനേജർ, ‘ആരെയും തടയാൻ നിർദേശിച്ചിരുന്നില്ല, കാവൽക്കാരൻ കാട്ടിയ അമിതാവേശം സ്‌കൂളിനെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചു’- മാനേജർ, അക്കാദമിക കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടു, അധ്യാപികയെ തടഞ്ഞ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ്, കേസെടുത്ത് വനിതാ കമ്മിഷൻ
കൊട്ടാരക്കര: ചുരിദാർ ധരിച്ച് സ്കൂളിലെത്തിയതിന്റെ പേരിൽ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിക്കുന്നതു തടഞ്ഞ സംഭവത്തിൽ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടിസ്. മൂന്നുദിവസത്തിനകം വിശദീകരണം നൽകണമെന്നു കാണിച്ചാണ് സ്‌കൂൾ മാനേജർക്ക്...









