കോഴിക്കോട്: വിവാഹ വീട്ടിൽ നിന്നും വരൻ്റ മൂന്ന് പവൻ സ്വർണമാല മോഷണം പോയി. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിൻ്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്. പ്രകാശിന്റെ മകളുടെ വിവാഹമായിരുന്നു ഇന്നലെ . കല്ല്യാണ പാർട്ടിയുടെ ഭാഗമായി നടത്തിയ ഡിജെ പാർട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. സ്വർണ്ണം സൂക്ഷിച്ച പെട്ടി വെട്ടി പൊളിച്ചാണ് മാല എടുത്തത്. അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും […]








