‘അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട, അന്വേഷണം കഴിയട്ടേ, അപ്പോൾ നോക്കാം ആരൊക്കെ ജയിലിൽ പോകുമെന്ന്, സ്വർണപ്പാളി വിവാദത്തിൽ അന്വേഷണത്തെ ബാധിക്കുന്ന ഒരു പരാമർശവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കുന്ന കാര്യം നോക്കാമെന്ന് മുഖ്യമന്ത്രി. അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട...









