ചാവക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങൾ പുറത്തുവന്നതിനു രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. മകന് ഇഡി സമൻസ് നൽകിയിട്ടും മുഖ്യമന്ത്രി അത് മൂടിവച്ചു. ആരോടും പറഞ്ഞില്ല. നോട്ടീസ് അയച്ചതിനു ശേഷം ഇഡിയും ഒരു നടപടിക്രമങ്ങളും പറഞ്ഞിയിട്ടില്ലെന്നും സതീശൻ പ്രതികരിച്ചു. മാത്രമല്ല ഇങ്ങനെയൊരു കാര്യം മുഖ്യമന്ത്രി പാർട്ടി നേതൃത്വത്തോടോ, മന്ത്രിമാരോടോ, മാധ്യമങ്ങളോടോ പൊതുസമൂഹത്തോടോ ഇതേക്കുറിച്ച് പറയാതെ മൂടിവച്ച് […]









