തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കുന്ന കാര്യം നോക്കാമെന്ന് മുഖ്യമന്ത്രി. അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പരാമർശവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. ആദ്യം അന്വേഷണം കഴിഞ്ഞട്ടേ, അപ്പോൾ നോക്കാം ആരൊക്കെ ജയിലിൽ പോകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതുപോലെ ഇന്നു ചേർന്ന യോഗത്തിൽ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീം കോടതി […]









