“എന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി, ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി….അമ്മയുടെ മരണ വിവരം ആരോടേലും പറയണം, വീടിന് പുറത്തിറങ്ങി… നാട്ടുകാരനായ നാണുവെന്ന ഒരാൾ മുന്നിൽ വന്നു, ഒരക്ഷരം പറയാനാകുന്നില്ല, വാക്ക് വരുന്നില്ല, പക്ഷെ അദ്ദേഹത്തിന് കാര്യം മനസിലായി…
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ ഇരട്ടച്ചങ്കനെന്നാണ് എതിരാളികൾ വിളിക്കുന്നതെങ്കിലും അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ചപ്പോൾ ഇരട്ടച്ചങ്കന്റെ ശബ്ദമൊന്ന് പതറി…തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന്...









