തിരുവനന്തപുരം: രാഷ്ട്രീയത്തിൽ ഇരട്ടച്ചങ്കനെന്നാണ് എതിരാളികൾ വിളിക്കുന്നതെങ്കിലും അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ചപ്പോൾ ഇരട്ടച്ചങ്കന്റെ ശബ്ദമൊന്ന് പതറി…തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ അന്നു തളർന്നുപോയിയെന്നും ആ നിമിഷം ഓർമിച്ച് അദ്ദേഹം പറഞ്ഞു. അദ്ദേഹം സംഭവം ഓർത്തെടുത്ത് പറഞ്ഞതിങ്ങനെ- അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു. […]








