തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് മിൽമ. കഴിഞ്ഞ മാസം 20-ാം തീയതി ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. പാൽവില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി ഒരു സംഘർഷത്തിന് താല്പര്യമില്ലാത്തതിനാലാണ് ഭരണസമിതി സർക്കാരിന്റെ അഭിപ്രായം തേടിയതെന്ന് മിൽമ ചെയർമാൻ കെ.എസ്. […]









