അതേപദം വീണ്ടും വീണ്ടും പറയുന്നത് ചൊറിയുന്നവർക്കുവേണ്ടി… ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭയെ സ്ഥാനാർഥിയാക്കിയെങ്കിൽ ബിജെപി ജയിച്ചേനെ, അങ്ങനെ ജയിച്ചിരുന്നെങ്കിൽ നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടായേനെ, ഇത്തവണ ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു – സുരേഷ് ഗോപി
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബിജെപിക്ക് ജയിച്ച് നിയമസഭയിലെത്താമായിരുന്നെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. എൻഡിഎ സ്ഥാനാർഥികളായ വി.കെ. സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെ.പി....









