ഇറാൻ: ഇറാനെതിരെ സൈനിക ശക്തി വർധിപ്പിച്ച് അമേരിക്ക വ്യാപകമായ സമുദ്ര ഉപരോധം ആരംഭിച്ചു. ഇറാനിലെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ലക്ഷ്യമിട്ട് 15-ത്തിലധികം യുദ്ധക്കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. ഈ നീക്കത്തിന്റെ ഭാഗമായി അറേബ്യൻ കടലിൽ പ്രവർത്തിക്കുന്ന യുഎസ്എസ് ട്രിപ്പോളി (LHA-7) മറ്റ് കപ്പലുകളെല്ലാം യുഎസ് വിന്യസിപ്പിച്ചു. അമേരിക്കൻ സൈന്യത്തിൻ്റെ മധ്യകമാൻഡായ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചതനുസരിച്ച് ജിഎംടി സമയം ഉച്ചയ്ക്ക് 2 മണിക്ക് ഉപരോധം പ്രാബല്യത്തിൽ വന്നു. ഇതോടെ ഇറാൻ്റെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളും നിരീക്ഷണത്തിനും വിധേയമാകും. […]








