തിരുവനന്തപുരം: ‘‘ അയാളെ സർ എന്ന് വിളിക്കാൻ പോലും തോന്നുന്നില്ല, ഒരു മൃഗമാ അത്. റാം ഒരു കോളജിലും ഒരു കുട്ടിയേയും പഠിപ്പിക്കാൻ പാടില്ല, സാർ അല്ല അത്’’ – കണ്ണൂർ ഡെന്റൽ കോളജ് അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ. റാമിനെക്കുറിച്ച്, കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിതിൻ രാജിന്റെ സഹപാഠിയായ പെൺകുട്ടിയുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത് അമർഷം മാത്രം. നിതിന്റെ വീട്ടിൽ എത്തിയപ്പോഴാണ് അധ്യാപകനെതിരെ സഹപാഠികൾ മാധ്യമങ്ങൾക്കു മുന്നിൽ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. ഭയം കൊണ്ടാണ് ആരും ഒന്നും […]









