കൊച്ചി: നവാഗതനായ ജോ ജോസഫ് സംവിധാനം ചെയ്യുന്ന പിഡബ്ല്യുഡി യുടെ ട്രയിലർ പുറത്ത്. ഡ്രൈവിംഗ് ലൈസൻസിലും പാസ്പോർട്ടിലും ഉള്ളതുപോലെ മാര്യേജ് സർട്ടിഫിക്കറ്റിലും കാലാവധി നിർണയിക്കുന്ന ഒരു തീയതി വേണമെന്ന പ്രകോപനപരമായ ആശയമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, കാതൽ, ആട്ടം തുടങ്ങി ഇന്ത്യൻ സംസ്കാരത്തെ പരാമർശിച്ച് ചർച്ച ചെയ്യുന്ന വേറിട്ട ചിന്തയിലൂന്നിയ സിനിമകൾ പ്രേക്ഷകരിൽ ചിലരെയെങ്കിലും അലോസരപ്പെടുത്താറുണ്ട്. ജീവിതാവസാനം വരെയുള്ള ഒരു ബന്ധം ആകണമെന്നാണ് ഇന്ത്യൻ വിവാഹ നിയമങ്ങളുടെ കാതലായ വ്യവസ്ഥ. അതിനെ തീർത്തും തിരുത്തി കുറിക്കുന്ന ആശയവുമായാണ് പി ഡബ്ല്യു ഡി ( PWD Proposal Wedding Divorce) എന്നാണ് ട്രയിലർ സൂചിപ്പിക്കുന്നത്.
തികച്ചും കളർഫുൾ ആയ ഒരു സെറ്റിംഗിൽ പഴയകാല പ്രിയൻ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ഊട്ടിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് പിഡബ്ല്യുഡി. മാര്യേജ് സർട്ടിഫിക്കറ്റിൽ കാലാവധി തീരുമാനിക്കുന്ന ഒരു തീയതി എന്ന ആശയം തികച്ചും ബാലിശവും പുതുതലമുറയ്ക്ക് അംഗീകരിക്കാൻ കഴിയാത്ത ചിന്തയുമാണന്ന് സോഷ്യൽ മീഡിയകളിൽ കമൻ്റുകൾ വന്ന് നിറഞ്ഞപ്പോൾ, “ഒരു ഡിബേറ്റ് കോൺവർസേഷൻ തരത്തിലുള്ള റോം കോം ജോണർ ചിത്രമാണിതെന്നും ഒരിക്കലും ഇത് ഇന്ത്യൻ മാര്യേജ് നിയമങ്ങളെ കളിയാക്കുന്ന സിനിമയല്ല” എന്നുമാണ് അതിന് സംവിധായകൻ ജോ ജോസഫ് നൽകിയ മറുപടി.രചന, സംവിധാനം: ജോ ജോസഫ്, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, എഡിറ്റിംഗ്: ശ്യാം ശശിധരൻ, സംഗീതം: സിദ്ധാർത്ഥ് പ്രദീപ്. സിനിമാറ്റോഗ്രാഫർ: സൂസൻ ലംസ്ഡൺ, പി ആർ ഓ: അജയ് തുണ്ടത്തിൽ
The post വിവാഹ സര്‍ട്ടിഫിക്കറ്റിലും എക്‌സ്‌പെയറി ഡേറ്റ്; ‘പിഡബ്ല്യുഡി’, ട്രെയിലര്‍ പുറത്ത് appeared first on Malayalam Express.