നിലമ്പൂർ: നിലമ്പൂരിൽ പത്താം ക്ലാസ്സ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനക്കെതിരെ പിവി അൻവർ. പോലീസും സിസ്റ്റവും സർക്കാരിന്റെ കയ്യിലാണെന്ന് പറഞ്ഞ പി വി അൻവർ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കിൽ മന്ത്രി മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു. താൻ ഇപ്പോൾ ഈ ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോടാണ് പറയുന്നത്. അല്ലാതെ ഈ സർക്കാർ അവരെ നോക്കാൻ പോകുന്നില്ല. മലയോര മനുഷ്യരെ രക്ഷിക്കാൻ […]