Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

by News Desk
June 3, 2025
in SPORTS
ആവേശ-ഫൈനലില്‍-ഐപിഎല്‍-കിരീടത്തില്‍-മുത്തമിട്ട്-ആര്‍-സി-ബി,-പഞ്ചാബ്-കിംഗ്‌സിനെ-തോല്‍പ്പിച്ചത്-6-റണ്‍സിന്

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

അഹമ്മദാബാദ്: ഐ പി എല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ ആറു റണ്‍സിനാണ് പരാജയപ്പെടുത്തിയത്.

സ്‌കോര്‍: ബംഗളൂരു 190/9 പഞ്ചാബ് 184/7. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. പഞ്ചാബിന്റെ മറുപടി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. തകര്‍പ്പന്‍ തുടക്കമാണ് പഞ്ചാബിന് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിംഗും വെടിക്കെട്ട് ബാറ്റിംഗ് നടത്തി. നാലോവറില്‍ 32 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്‌കോര്‍ അമ്പത് കടത്തി.19 പന്തില്‍ 24 റണ്‍സെടുത്താണ് പ്രിയാന്‍ഷ് ആര്യ പുറത്തായത്. രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാന്‍ സിംഗും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചെങ്കിലും ബംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്സിമ്രാനെയും (26) നായകന്‍ ശ്രേയസ് അയ്യരേയും (ഒന്ന്) പുറത്താക്കിയതോടെ ആര്‍സിബിക്ക് ജയപ്രതീക്ഷ കൈവന്നു.

30 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്ത ശശാങ്ക് സിംഗാണ് പഞ്ചാബിന് മികച്ച രീതിയില്‍ ബാറ്റ് വീശിയത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാലു പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും പറത്തി. എന്നാല്‍ ആറ് റണ്‍സകലെ പഞ്ചാബിന് കിരീടം നഷ്ടമായി. ശശാങ്കിന് പുറമെ 29 പന്തില്‍ 39 റണ്‍സെടുത്ത ജോഷ് ഇംഗ്ലി മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതിയത്.നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ക്രുനാല്‍ പാണ്ഡ്യ ആര്‍സിബിക്കായി തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തു. ഐപിഎലില്‍ കളിച്ച നാലാമത്തെ ഫൈനലിലാണ് ആര്‍സിബിയുടെ കന്നിക്കിരീടം .

 

 

ShareSendTweet

Related Posts

ന്യൂജെന്‍-ട്രാക്ക്;-പെരുമ്പാവൂരില്‍-അന്താരാഷ്‌ട്ര-നിലവാരത്തില്‍-സ്‌കേറ്റിങ്-റിങ്
SPORTS

ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

July 7, 2025
അനിമേഷ്-കുജൂര്‍-വേഗതയേറിയ-ഭാരതീയന്‍
SPORTS

അനിമേഷ് കുജൂര്‍ വേഗതയേറിയ ഭാരതീയന്‍

July 7, 2025
സ്പാനിഷ്-മധ്യനിര-താരം-മാര്‍ട്ടിന്‍-സുബിമെന്‍ഡി-ആഴ്‌സണലില്‍
SPORTS

സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍

July 7, 2025
ബ്ലിറ്റ്സില്‍-ഗുകേഷിനെ-തോല്‍പിച്ച്-പ്രജ്ഞാനന്ദ;മാഗ്നസ്-കാള്‍സന്‍-മുന്നില്‍
SPORTS

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

July 6, 2025
ദുര്‍ബലനായ-കളിക്കാരന്‍-എന്നു-വിളിച്ച-കാള്‍സനെ-തോല്‍പിച്ച്-ക്രൊയേഷ്യ-റാപിഡ്-ചെസ്സില്‍-ചാമ്പ്യനായി-ഗുകേഷ്;-മാഗ്നസ്-കാള്‍സന്‍-മൂന്നാം-സ്ഥാനത്തിലൊതുങ്ങി
SPORTS

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

July 6, 2025
ഫുട്‌ബോള്‍-ലോകം-ഗോണ്ടോമറില്‍-ഒത്തുചേര്‍ന്നു;-നിത്യനിദ്രയ്‌ക്ക്-ആദരമേകാന്‍
SPORTS

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

July 6, 2025
Next Post
‘വൈറ്റ്’; വിനോദ് അളിയത്തിന്റെ പുസ്തക പ്രകാശനം ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തി

'വൈറ്റ്'; വിനോദ് അളിയത്തിന്റെ പുസ്തക പ്രകാശനം ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തി

നാടിനൊപ്പം വിദേശത്തും പ്രവേശനോത്സവമൊരുക്കി സമാജം മലയാളം പാഠശാല.

നാടിനൊപ്പം വിദേശത്തും പ്രവേശനോത്സവമൊരുക്കി സമാജം മലയാളം പാഠശാല.

നിത-അംബാനിയെ-വരെ-തോല്‍പിച്ച്-നായികയായ-പ്രീതി-സിന്‍റ…-ടീമിലെ-ചുണക്കുട്ടികള്‍ക്ക്-ഇത്രയ്‌ക്ക്-പ്രചോദനം-നല്‍കുന്ന-മറ്റൊരു-ഐപിഎല്‍-ടീം-ഉടമയില്ല

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നന്നായി ആസ്വദിച്ചോളു, പക്ഷെ കാര്യമില്ല, അമേരിക്കയിൽ ഇതുവരെ മൂന്നാം കക്ഷി വിജയിച്ച ചരിത്രമില്ല!! കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു, – ട്രംപ്
  • ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്
  • അനിമേഷ് കുജൂര്‍ വേഗതയേറിയ ഭാരതീയന്‍
  • സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.