
ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഇന്ത്യന്‍ മെട്രോ നഗരമാണ് ബാംഗ്ലൂര്‍. മികച്ച കാലാവസ്ഥ കൊണ്ടും രാജ്യത്തിന്റെ ഐടി ഹബ് എന്ന സവിശേഷതകൊണ്ടും, എല്ലാ സാധ്യതകളും ഉള്‍ച്ചേര്‍ന്ന വികസിത നഗരമെന്ന പ്രത്യേകത കൊണ്ടുമെല്ലാം ബെംഗളൂരു അത്യാകര്‍ഷകമാണ്. ഇവിടത്തേക്ക് യാത്ര പുറപ്പെടും മുന്‍പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളുണ്ട്.