തായ്‌പേയ്: പലരും അനുഭവിക്കുന്ന മുടികൊഴിച്ചിലിന് ശാശ്വത പരിഹാരം കണ്ടെത്തിയതായി റിപ്പോർട്ട്. നാഷണൽ തായ്‍വാൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ റബ്-ഓൺ സിറം വെറും 20 ദിവസങ്ങൾക്കകം മുടിവളർച്ച പുനസ്ഥാപിക്കാമെന്ന ആവേശകരമായ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. ഇതു മുടികൊഴിച്ചിൽ പ്രശ്‌നത്തിന് പരിഹാരം തേടുന്നവർക്കായി ശാസ്ത്രലോകം പുതിയ പ്രതീക്ഷ തുറന്നിരിക്കുന്നു. ഗവേഷകർ പറയുന്നതു പ്രകാരം പ്രകൃതിദത്തമായ ഫാറ്റി ആസിഡുകൾ ഉപയോഗിച്ചാണ് ഈ സിറം നിർമ്മിച്ചിരിക്കുന്നത്. ഇത് ത്വക്കിലെ കൊഴുപ്പുകണങ്ങളെ (fat cells) ഉത്തേജിപ്പിച്ച് പുതിയ മുടികോശങ്ങൾ (hair follicles) രൂപപ്പെടാൻ പ്രേരിപ്പിക്കുന്നു. […]






